‘മാഞ്ചസ്‌റ്ററിലെ വിമാനത്താവളത്തില്‍ വെച്ച് അപമാനിക്കപ്പെട്ടു, അവര്‍ ദയയില്ലാതെ പെരുമാറി’; വസിം അക്രം

  wasim akram , manchester airport , akram , വസിം അക്രം , പാകിസ്ഥാന്‍ , ഇന്‍സുലിന്‍ ബാഗ്
ലണ്ടന്‍| Last Modified ബുധന്‍, 24 ജൂലൈ 2019 (07:17 IST)
ഇന്‍സുലിന്‍ ബാഗ് കൈവശം വെച്ചതിനെത്തുടര്‍ന്ന് മാഞ്ചസ്റ്ററിലെ വിമാനത്താവളത്തില്‍ വെച്ച് അപമാനിക്കപ്പെട്ടതായി പാകിസ്ഥാന്‍ മുന്‍ നായകന്‍ വസിം അക്രം. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

“ ഇന്ന് മാഞ്ചസ്‌റ്ററിലെ വിമാനത്താവാളത്തില്‍ വെച്ച് മനസുമടുപ്പിക്കുന്ന ഒരു അനുഭവമുണ്ടായി. ഇന്‍സുലിന്‍ ബാഗുമായിട്ടാണ് തന്റെ യാത്രകളെല്ലാം. ഒരിടത്തു പോലും ഇതിന്റെ പേരില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍, ഇന്ന് ഇന്‍സുലിന്‍ ബാഗ് കൈവശം വെച്ചതിന്റെ പേരില്‍ പൊതുജനമധ്യത്തില്‍ വെച്ച് അപമാനിക്കപ്പെട്ടു. ചോദ്യം ചെയ്യലിനും ദയയില്ലാത്ത പെരുമാറ്റത്തിനും ഇരയാകേണ്ടി വന്നു. ഒടുവില്‍ ഇന്‍സുലിന്‍ ബാഗ് പുറത്തെടുത്ത് പ്ലാസ്റ്റിക് ബാഗിലിടാന്‍ ആവശ്യപ്പെട്ടു”- എന്നും അക്രം വ്യക്തമാക്കി.

അക്രത്തിന്റെ ട്വീറ്റ് വൈറലായതോടെ വിഷയത്തില്‍ ഇടപെടുമെന്നറിയിച്ച് മാഞ്ചസ്റ്റര്‍ എയര്‍പ്പോര്‍ട്ടും രംഗത്തെത്തി. പരാതി അയക്കാനും ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് നന്ദി പറയുന്നതായും അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :