‘എനിക്കും വഖാറിനും കഴിയാത്തത് ബുമ്രയ്‌ക്ക് സാധിക്കുന്നു, ഇവന്‍ യോര്‍ക്കറുകളുടെ രാജാവ്‘ - ഇന്ത്യന്‍ പേസറെ വാനോളം പുകഴ്‌ത്തി അക്രം

  wasim akram , jasprit bumra , yorker specialist , team india , cricket , ജസ്‌പ്രീത് ബുമ്ര , വസീം അക്രം , ഇന്ത്യ , വിരാട് കോഹ്‌ലി
ലാഹോര്‍| Last Modified ഞായര്‍, 20 ജനുവരി 2019 (13:44 IST)
എതിരാളികളുടെ പേടിസ്വപ്‌നമായ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ വാനോളം പുകഴ്‌ത്തി മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രം. ബുമ്രയുടെ യോര്‍ക്കറുകളാണ് ‘സുല്‍ത്താന്‍ ഓഫ് സ്വിംഗ്‘’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന അക്രത്തെ അത്ഭുതപ്പെടുത്തുന്നത്.

വ്യത്യസ്‌ത ആക്ഷനുടമയായ ബുമ്രയാണ് സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച യോര്‍ക്കര്‍ സ്‌പെഷ്യലിസ്‌റ്റ്.
നിലവില താരങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ യോര്‍ക്കറുകള്‍ എറിയാന്‍ കഴിവുള്ളത് അദ്ദേഹത്തിനു മാത്രമാണ്. കൂടാതെ പന്ത് സ്വിംഗ് ചെയ്യിക്കുന്നതിലെ കഴിവ് അപാരമാണെന്നും അക്രം പറഞ്ഞു.

തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനുള്ള മികവ് ബുമ്രയെ വ്യത്യസ്‌തനാക്കുന്നുണ്ട്. ഞാനും വഖാര്‍ യൂനിസും ഏകദിനത്തില്‍ മാത്രം യോര്‍ക്കറുകള്‍ എറിഞ്ഞപ്പോള്‍ ബുമ്ര ടെസ്‌റ്റിലും ഏകദിനത്തിലും യോര്‍ക്കറുകള്‍ ഉപയോഗിക്കുന്നു. ഇത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണെന്നും മുന്‍ പാക് താരം പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ വിരാട് കോഹ്‌ലിയും സംഘവും പുറത്തെടുത്ത പ്രകടനം മഹത്തരമാണ്. അവരുടെ നാട്ടില്‍ ടെസ്‌റ്റ് ജയിക്കുകയെന്നത് വലിയ കാര്യമാണ്. ഓസീസ് ടീം ദുര്‍ബലമാണെന്ന് താന്‍ കരുതുന്നില്ലെന്നും അക്രം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :