വാഷിങ്‌ടൺ സുന്ദറിന് കൊവിഡ്, ഏകദിന പരമ്പര നഷ്ടമായേക്കും, പകരമെത്തുന്നത് ഈ താരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ജനുവരി 2022 (17:52 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറാകുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. ടീമിലെ ഓഫ് സ്പിന്നർ വാഷിങ്‌ടൺ സുന്ദറിന് കൊവിഡ് സ്ഥിരീകരിച്ചു.ഏകദിന പരമ്പരയ്ക്കായി താരം തയ്യാറെടുക്കുമ്പോഴാണ് നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായി കണ്ടെത്തിയത്.

താരത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.. വാഷിംഗ്ടണ്‍ സുന്ദറിന് പകരം സ്പിന്നറും ഓള്‍റൗണ്ടറുമായ ജയന്ത് യാദവിനെ പകരം ടീമില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. നിലവില്‍ ജയന്ത് യാദവ് ടീമിനൊപ്പമുണ്ട്.

ഈ മാസം അവസാനത്തോടെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഏകദിന പരമ്പയ്ക്കായി ഇറങ്ങുക. കെ.എല്‍. രാഹുലിന് കീഴിലാണ് ടീം ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :