അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയുടെ തോൽവിയിൽ എട്ടിൻ്റെ പണി കിട്ടിയത് പാകിസ്ഥാന്, പോയൻ്റ് പട്ടികയിൽ വൻ ട്വിസ്റ്റ്
- അട്ടിമറി സാധ്യത ഒഴിവാക്കാൻ പറ്റില്ല, ബംഗ്ലാദേശുമായി തോറ്റാൽ?
- ലോകകപ്പിലെ 3 മത്സരങ്ങളിലും ഒറ്റയക്കം, നാണക്കേടിൽ കൂപ്പുകുത്തി ബാബർ അസം
- ടി20 ലോകകപ്പിലെ ഏറ്റവും വലിയ റൺവേട്ടക്കാരനാകാം, ഇന്ന് മിന്നിയാൽ കോലിയെ കാത്ത് വമ്പൻ റെക്കോർഡ്
- ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം കൊക്കെയ്ൻ അടിമയായി, വെളിപ്പെടുത്തലുമായി വസീം അക്രം
ഇത് ബാംഗ്ലൂരല്ല, അവസാനമായി എന്നാണ് ദിനേഷ് കാർത്തിക് ഓസീസിൽ നന്നായി കളിച്ചത്: സെവാഗ്
ടി20 ലോകകപ്പിൽ ദിനേഷ് കാർത്തിക്കിന് പകരം റിഷഭ് പന്തിനെ ടീമിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിരേന്ദർ സെവാഗ്. നേരത്തെ ഇതിഹാസ താരം കപിൽ ദേവും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പാകിസ്ഥാനെതിരെ അവസാന ഓവർ ത്രില്ലറിൽ നിർണായക ഓവറിൽ പുറത്തായ ദിനേഷ് കാർത്തിക് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും മോശം പ്രകടനമാണ് നടത്തിയത്.
ദിനേഷ് കാർത്തിക് അവസാനമായി ഓസീസിൽ എപ്പോഴാണ് ഒരു നല്ല ഇന്നിങ്സ് കളിച്ചത്. ഇത് ബാംഗ്ലൂരിലെ വിക്കറ്റല്ല, ഇന്നലെ ഹൂഡയ്ക്ക് പകരം റിഷഭ് പന്ത് ടീമിൽ വേണമായിരുന്നു. പന്തിന് അവിടെ ടെസ്റ്റ് കളിച്ചപരിചയമുണ്ട്. അവൻ ഒരു പാട് ഐതിഹാസികമായ പ്രകടനം നടത്തിയ മണ്ണാണ് സെവാഗ് പറഞ്ഞു. നേരത്തെ ദിനേഷ് കാർത്തിക്കിന് പകരം പന്ത് കളിക്കണമെന്ന് ഇതിഹാസ താരം കപിൽദേവ് അഭിപ്രായപ്പെട്ടിരുന്നു.