ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ തോല്‍ക്കും! കണക്കുകള്‍ നിരത്തി ആരാധകര്‍ പറയുന്നു

രേണുക വേണു| Last Modified ശനി, 19 ജൂണ്‍ 2021 (20:21 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള വാശിയേറിയ പോരാട്ടം നടക്കുകയാണ്. ടോസ് നഷ്ടപ്പെട്ട ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ടോസ് ജയിച്ച ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ടോസിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. കാരണം, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ ടോസ് ജയിക്കാത്തപ്പോഴെല്ലാം കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ ന്യൂസിലന്‍ഡിനെതിരായ കോലിയുടെ ആറാമത്തെ ടെസ്റ്റ് മത്സരമാണ് ഇത്. കഴിഞ്ഞ അഞ്ച് ടെസ്റ്റുകളില്‍ മൂന്നു തവണയാണ് കോലിക്ക് ടോസ് ജയിക്കാനായത്. ഈ മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചു. ടോസ് നഷ്ടപ്പെട്ട രണ്ട് മത്സരങ്ങളിലും ഇന്ത്യ തോല്‍ക്കുകയും ചെയ്തു.

മാത്രമല്ല കഴിഞ്ഞ കുറേ മത്സരങ്ങളായി കോലിക്ക് ടോസ് ജയിക്കാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്. ഇതിനെയും ആരാധകര്‍ ട്രോളുന്നു. ടോസ് ഇടാനായി ഗ്രൗണ്ടിലേക്ക് പോയി കോലി എനര്‍ജി പാഴാക്കേണ്ട ആവശ്യമില്ല. മറിച്ച്, എതിര്‍ ടീമിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുകയാണ് ഉചിതമെന്നാണ് പലരും ട്രോളുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :