ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: ആദ്യ പന്ത് നേരിട്ടത് രോഹിത് ശര്‍മ, എറിഞ്ഞത് ടിം സൗത്തി

രേണുക വേണു| Last Modified ശനി, 19 ജൂണ്‍ 2021 (15:06 IST)

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുന്ന ഫൈനലില്‍ ഇതോടെ ചരിത്രത്തില്‍ ഇടംപിടിക്കുകയാണ്.

പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് ഇട്ടത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. ടോസ് ജയിച്ച ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ആദ്യ പന്ത് നേരിട്ടത് രോഹിത് ശര്‍മ. ന്യൂസിലന്‍ഡിനായി ആദ്യ ഓവര്‍ എറിഞ്ഞത് ടിം സൗത്തിയാണ്.

ടിം സൗത്തിയുടെ ആദ്യ പന്ത് ലെഗ് സൈഡിലേക്ക് പായിക്കുകയായിരുന്നു രോഹിത് ശര്‍മ. ആദ്യ പന്തില്‍ മൂന്ന് റണ്‍സ് ഓടിയെടുത്തു. ആദ്യ ഓവറിലെ ശേഷിക്കുന്ന അഞ്ച് പന്തുകള്‍ ശുഭ്മാന്‍ ഗില്ലാണ് നേരിട്ടത്. റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :