ഹിറ്റ്‌മാന്‍ സ്വന്തമാക്കുമോ ആ റെക്കോര്‍ഡ്; മുന്നിലുള്ളത് ഗാംഗുലിയാണ്

   Rohit sharma , team india , cricket , kohli , dhoni , രോഹിത് ശര്‍മ , സൗരവ് ഗാംഗുലി , ധോണി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ്
ന്യൂഡല്‍ഹി| Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (17:16 IST)
ആരാധകരുടെ പ്രിയതാരം സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനരികെ രോഹിത് ശര്‍മ. ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തില്‍ 46 റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ വേഗത്തില്‍ 8000 റണ്‍സ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തില്‍ ദാദയ്ക്കൊപ്പമെത്തും ഹിറ്റ്‌മാന്‍.

നേട്ടം കൈവരിച്ചാല്‍ 8000 ക്ലബിലെത്തുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലുമെത്തും രോഹിത് ശര്‍മ്മ. വിരാട് കോലി, എം എസ് ധോണി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്‌ഹറുദീന്‍ എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

175 ഇന്നിംഗ്സുകളില്‍ നിന്ന് 8000 തികച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് പട്ടികയില്‍ മുന്നില്‍. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സാണ്(182 ഇന്നിംഗ്‌സ്) രണ്ടാം സ്ഥാനത്ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :