‘കോഹ്‌ലി റണ്‍സ് അടിച്ചു കൂട്ടിയാലും ഇന്ത്യ പരമ്പര നേടില്ല, ജയിക്കണമെങ്കില്‍ ഇത് സാധ്യമാകണം’; ഗില്‍‌ക്രിസ്‌റ്റ്

‘കോഹ്‌ലി റണ്‍സ് അടിച്ചു കൂട്ടിയാലും ഇന്ത്യ പരമ്പര നേടില്ല, ജയിക്കണമെങ്കില്‍ ഇത് സാധ്യമാകണം’; ഗില്‍‌ക്രിസ്‌റ്റ്

 adam gilchrist , india , australia , virat kohli , cricket , India Austrlia test , ആദം ഗില്‍‌ക്രിസ്‌റ്റ് , ഓസ്‌ട്രേലിയ , സിഡ്‌നി , ഇന്ത്യ ഓസ്‌ട്രേലിയ ടെസ്‌റ്റ് , വിരാട് കോഹ്‌ലി
മെല്‍ബണ്‍| jibin| Last Modified ചൊവ്വ, 27 നവം‌ബര്‍ 2018 (13:48 IST)
ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇന്ത്യന്‍ ടീമില്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഇതിഹാസ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ആദം ഗില്‍‌ക്രിസ്‌റ്റ്.

വിരാട് കോഹ്‌ലിയില്‍ നിന്നും മികച്ച പ്രകടനം ഉറപ്പിക്കാം, അദ്ദേഹം പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്ന് വ്യക്തമാണ്. എന്നാല്‍, ക്യാപ്‌റ്റന്റെ ബാറ്റിംഗ് മികവില്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാന്‍ കഴിയില്ല. സഹതാരങ്ങളുടെ പിന്തുണയാണ് വിരാടിന് ആവശ്യമെന്നും ഗില്ലി പറഞ്ഞു.

നല്ല ടീം ഘടന സ്വന്തമായുള്ള ഇന്ത്യക്ക് കോഹ്‌ലിയുടെ മികവ് കൊണ്ട് മാത്രം മത്സരം അനുകൂലമാക്കാന്‍ സാധിക്കില്ല. ബറ്റ് ബാറ്റ്‌സ്‌മാന്മാര്‍ വലിയ ടോട്ടലുകള്‍ കണ്ടെത്തുകയും ബോളര്‍മാര്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാരെ പ്രതിരോധിക്കുകയും ചെയ്‌താല്‍ പരമ്പരയില്‍ ഇന്ത്യ നേട്ടമുണ്ടാക്കും.

കഴിഞ്ഞ ദിവസം കോഹ്‌ലിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം മനസിലാക്കാന്‍ സാധിച്ചു. സിഡ്‌നിയില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തതും നേരില്‍ കാണാന്‍ കഴിഞ്ഞു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കോഹ്‌ലി തകര്‍പ്പന്‍ പ്രകടനം നടത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുന്‍ ഓസീസ് ഇതിഹാസം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :