ബൗളിംഗ് ആക്ഷന്‍: ഗാസിക്കും ഉത്സേയയ്‌ക്കും വിലക്ക്

 പ്രോസ്‌പർ ഉത്‌സേ , സൊഹാഗ് ഗാസി , ഐസിസി , ക്രിക്കറ്റ്, ബംഗ്ളാദേശ്
ദാക്ക| jibin| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (10:04 IST)
സിംബാബ്‌വെ സ്പിന്നർ പ്രോസ്‌പർ ഉത്‌സേയയ്‌ക്കും ബംഗ്ളാദേശ് ഓഫ് സ്പിന്നർ സൊഹാഗ് ഗാസിയ്‌ക്കും ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസില്‍ വിലക്ക് ഏര്‍പ്പെടുത്തി. സംശയകരമായ ബൗളിംഗ് ആക്ഷന്റെ പേരിലാണ് ഇരുവര്‍ക്കും വിലക്ക് വീണത്. ഇരുവരും ബൗൾചെയ്യുമ്പോൾ 15 ഡിഗ്രിയിൽ കൂടുതൽ കൈമുട്ട് മടക്കുന്നെണ്ടെന്നാണ് കണ്ടെത്തിയത്.

ഒരു കളിയിൽ നിന്നു തന്നെ ഹാട്രിക്കും സെഞ്ചറിയും നേടിയ കളിക്കാരനെന്ന റെക്കാഡിനുടമയാണ് സൊഹാഗ് ഗാസി. ബംഗ്ളാദേശിനു വേണ്ടി 10 ടെസ്റ്റുകളും 20 എകദിന മത്സരങ്ങളും ഗാസി കളിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഇതേ പ്രശ്നത്തിന്റെ പേരിൽ പാക് സൂപ്പർ സ്‌പിന്നർ സയിദ് അജ്മൽ,വിൻഡീസിന്റെ നരെയ്ൻ എന്നിവരുൾപ്പെടെയുള്ളവർ വിലക്ക് നേരിടുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :