പൂനെ|
jibin|
Last Modified വെള്ളി, 24 ഫെബ്രുവരി 2017 (15:26 IST)
ഇന്ത്യന്‍ ടീമിലെ ഏറ്റവും അപകടകാരിയായ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ പൂജ്യത്തിന് പുറത്താക്കാന്‍ സാധിച്ചതില്‍ ആഘോഷം തുടരുന്നു. ഓസീസ് മാധ്യമങ്ങളും അവരുടെ ആരാധകരുമാണ് കോഹ്‌ലിയുടെ പുറത്താകലില്‍ ആഹ്ലാദം പങ്കിടുന്നത്.
നേരിട്ട രണ്ടാം പന്തില്‍ തന്നെ കോഹ്ലി പൂജ്യനായി പുറത്തായത് ആഘോഷിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് ഓസ്‌ട്രേലിയന്‍ സ്‌പോട്‌സ് വെബ് പോര്‍ട്ടലുകളില്‍ നിറയുന്നത്. മിച്ചല്‍ സ്‌റ്റാര്‍ക്ക് എറിഞ്ഞ 14മത് ഓവറില്‍ ഹാന്‍കോംമ്പിന് ക്യാച്ച് നല്‍കിയാണ് കോഹ്ലി മടങ്ങിയത്.
ഏറെ ഭയന്നിരുന്ന താരത്തെ നിഷ്പ്രയാസം പുറത്താക്കാന്‍ കഴിഞ്ഞതില്‍ സോഷ്യല്‍ മീഡിയകളില്‍ ഓസീസ് ആരാധകര്‍ ആഹ്ലാദവും ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ നടന്ന ടെസ്‌റ്റ് മത്സരങ്ങളില്‍ ഇതാദ്യമായാണ് കോഹ്ലി പൂജ്യനായി പുറത്താകുന്നത്.