ആരാണ് സൂപ്പര്‍താരം ?; ഹര്‍ഭജന്‍ ഇങ്ങനെ പറയുമെന്ന് ആരും കരുതിയില്ല - കോഹ്‌ലി ഞെട്ടിയിട്ടുണ്ടാകും!

കോഹ്‌ലിയും സച്ചിനും ഞെട്ടി; ഹര്‍ഭജന്‍ ഇങ്ങനെ പറയുമെന്ന് ആരും കരുതിയില്ല!

 Sachin Tendulkar , Harbhajan Singh , Sachin , Virat Kohli , MS dhoni , team india , cricket , വിരാട് കോഹ്‌ലി , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , ഭാജി , കോഹ്‌ലി , ഹര്‍ഭജന്‍ സിംഗ് , കോഹ്ലി
മുംബൈ| jibin| Last Modified ബുധന്‍, 22 ഫെബ്രുവരി 2017 (15:02 IST)
ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ചാമ്പ്യന്‍ കളിക്കാരനാണെങ്കിലും സച്ചിന്‍ തെന്‍‌ഡുല്‍ക്കറിനൊപ്പം വരില്ലെന്ന് സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. കോഹ്‌ലിയേക്കാള്‍ മികച്ച കളിക്കാരനാ‍ണ് സച്ചിന്‍. ഞാനും കോഹ്‌ലിയുമടക്കമുള്ളവര്‍ സച്ചിനെ കണ്ടാണ് ക്രിക്കറ്റിലേക്ക് വന്നതെന്നും ഭാജി വ്യക്തമാക്കി.

കോഹ്‌ലി റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും പുതിയത് സ്വന്തമാക്കുകയും ചെയ്യുന്നുണ്ടെങ്കിലും സച്ചിൻ എന്നും ഒന്നാം സ്ഥാനക്കാരനാണ്. ക്രിക്കറ്റിനോടുള്ള കോഹ്ലിയുടെ അഭിനിവേശം അദ്ദേഹത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തും.
മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന താരമാണ് അദ്ദേഹമെന്നും ഹർഭജൻ പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഭാജി കോഹ്ലിയെയും സച്ചിനെയും തമ്മിൽ താരതമ്യത്തിനു മുതിർന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പര വ്യാഴാഴ്‌ച ആരംഭിക്കാനിരിക്കെയാണ് ഹര്‍ഭജന്റെ പ്രസ്‌താവന പുറത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :