അനുബന്ധ വാര്‍ത്തകള്‍
- Rinku Singh: ആരെയെങ്കിലും അടിച്ച് ഹീറോ ആയതല്ല, സീസണിലെ മികച്ച ബൗളറെയാണ് പഞ്ഞിക്കിട്ടത്; റിങ്കു സിങ് ഇന്ത്യന്‍ ടീമിലെത്തുമെന്ന് ആരാധകര്‍
- ആര്‍സിബിക്ക് തോല്‍വി; ഈ ടീമിനെയും കൊണ്ട് പ്ലേ ഓഫില്‍ കയറാമെന്ന് കരുതേണ്ടെന്ന് ആരാധകര്‍
- Mumbai Indians: കോടികൾ വാരിയെറിഞ്ഞതെല്ലാം പാഴ്, മുംബൈയിൽ കാമറൂൺ ഗ്രീൻ മുതൽ ജോഫ്ര ആർച്ചർ വരെയുള്ളവർ വാങ്ങുന്ന ശമ്പളം ഇങ്ങനെ
- രഹാനയെ ടീമിലെത്തിച്ചത് ധോനിയുടെ പിടിവാശി, ആ തിരിച്ചുവരവിൻ്റെ കഥ ഇങ്ങനെ
- RCB vs KKR: വീണ്ടും ആര്‍സിബിയെ നയിക്കാന്‍ കോലി; ഡു പ്ലെസിസ് ഇംപാക്ട് പ്ലെയര്‍ ആയി തുടരും
Virat Kohli: നിലവാരത്തിലേക്ക് ഉയര്‍ന്നില്ല, അവരുടെ കൈകളിലേക്ക് ജയം വെച്ചുകൊടുത്തു; പൊട്ടിത്തെറിച്ച് കോലി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആര്‍സിബി 21 റണ്‍സിനാണ് തോല്‍വി വഴങ്ങി
Virat Kohli: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് ടീമിനെ പഴിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താല്‍ക്കാലിക ക്യാപ്റ്റന്‍ വിരാട് കോലി. തങ്ങള്‍ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നെന്ന് കോലി പറഞ്ഞു. അവസരങ്ങള്‍ മുതലെടുക്കാന്‍ സാധിച്ചില്ലെന്നും കൊല്‍ക്കത്തയ്ക്ക് ജയം വെച്ചുനീട്ടുകയായിരുന്നെന്നും കോലി പറഞ്ഞു.
' സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ അവര്‍ക്ക് ജയം വെച്ചുനീട്ടി. ഞങ്ങള്‍ തോല്‍വി അര്‍ഹിക്കുന്നു. ഞങ്ങള്‍ അവരെ ജയിപ്പിക്കുകയായിരുന്നു. നിലവാരത്തിലേക്ക് ഉയരാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. മത്സരത്തിലേക്ക് വന്നാല്‍ ഞങ്ങള്‍ക്ക് ലഭിച്ച അവസരങ്ങളൊന്നും മുതലെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. പല അവസരങ്ങളും ഞങ്ങള്‍ തുലച്ചു. അത് 25-30 റണ്‍സിന്റെ നഷ്ടമുണ്ടാക്കി. ഒരു മികച്ച കൂട്ടുകെട്ട് കൂടെ ഉണ്ടായിരുന്നെങ്കില്‍ മത്സരം ഞങ്ങള്‍ക്ക് അനുകൂലമായിരുന്നേനെ. ഞങ്ങള്‍ രീതി മാറ്റണം. കുട്ടിക്കളി കളിച്ച് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന രീതി മാറ്റണം,' കോലി പറഞ്ഞു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആര്‍സിബി 21 റണ്‍സിനാണ് തോല്‍വി വഴങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ആര്‍സിബിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 179 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.