Mumbai Indians: കോടികൾ വാരിയെറിഞ്ഞതെല്ലാം പാഴ്, മുംബൈയിൽ കാമറൂൺ ഗ്രീൻ മുതൽ ജോഫ്ര ആർച്ചർ വരെയുള്ളവർ വാങ്ങുന്ന ശമ്പളം ഇങ്ങനെ

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (21:07 IST)
ഐപിഎല്ലിൽ ഏറെ കാലമായി ഏറ്റവും ശക്തമായ നിരയെന്ന വിശേഷണം സ്വന്തമാക്കിയ ടീമാണ് മുംബൈ ഇന്ത്യൻസ്. ബൗളിംഗിൽ രാഹുൽ ചാഹറും, ട്രെൻഡ് ബോൾട്ടും ജസ്പ്രീത് ബുമ്രയും ബാറ്റിംഗിൽ പൊള്ളാർഡ്,രോഹിത് ശർമ,ക്വിൻ്റൺ ഡികോക്ക്,സൂര്യകുമാർ യാദവ് ഓൾറൗണ്ടർമാരായി ഹാർദ്ദിക്കും ക്രുണാലും അടങ്ങിയ മുംബൈ ഐപിഎല്ലിൽ ഏത് ടീമിനെയും ഭയപ്പെടുത്തുന്ന നിരയായിരുന്നു.

എന്നാൽ 2022ലെ മെഗാതാരലേലവുമായി ബന്ധപ്പെട്ട് നിരവധി താരങ്ങളെ കൈവിടേണ്ടി വന്നതോടെ ആ സീസണിൽ അവസാന സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യൻസ് അവസാനിപ്പിച്ചത്. ടീമിലെ പ്രധാന താരങ്ങളായ ട്രെൻഡ് ബോൾട്ട്,ഹാർദ്ദിക്, ക്രുണാൽ,രാഹുൽ ചഹാർ,ഡികോക്ക് തുടങ്ങിയ താരങ്ങളെ നഷ്ടമായതും പൊള്ളാർഡ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതും മുംബൈയുടെ ബാലൻസ് തെറ്റിച്ചു. തുടർന്ന് ടീമിലെത്തിച്ച താരങ്ങൾക്ക് ആർക്കും തന്നെ പഴയ താരങ്ങളുടെ പകരക്കാരാകാൻ സാധിച്ചിട്ടില്ല.

17.50 കോടി രൂപ മുടക്കിയാണ് മുംബൈ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനെ ടീമിലെത്തിച്ചത്. രോഹിത് ശർമ 16 കോടിയും ഇഷാൻ കിഷൻ 15.25 കോടിയുമാണ് പ്രതിഫലം വാങ്ങുന്നത്. 12 കോടി രൂപ പ്രതിഫലമുള്ള ബുമ്ര ഈ സീസണിൽ കളിക്കുന്നില്ല. പൊള്ളാർഡിൻ്റെ പകരക്കാരനായി മുംബൈ പരിഗണിക്കുന്ന ടിം ഡേവിഡ് 8.25 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. സൂര്യകുമാർ യാദവും ജോഫ്ര ആർച്ചർക്കും പ്രതിഫലം 8 കോടി രൂപയാണ്. ഇതിൽ കൂടി നിറം മങ്ങിയതോടെ മുംബൈ ബാറ്റർമാരുടെ മാത്രം ടീമായി മാറിയിരിക്കുകയാണ്.

കോടികൾ വാങ്ങുന്ന ഈ താരങ്ങളെല്ലാം തന്നെ ഐപിഎല്ലിൽ നിരാശപ്പെടുത്തിയപ്പോൾ മുംബൈയ്ക്ക് പലപ്പോഴും തുണയായത് തിലക് വർമയും വെറ്ററൻ താരം പീയുഷ് ചൗളയുമാണ്. തിലക് വർമയ്ക്ക് 1.70 കോടിയും പീയുഷ് ചൗളയ്ക്ക് 50 ലക്ഷം രൂപയുമാണ് മുംബൈ പ്രതിഫലമായി നൽകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

ഞാനത്രയ്ക്കായിട്ടില്ല, എന്നെ കിംഗ് എന്ന് വിളിക്കരുത്: പാക് ...

ഞാനത്രയ്ക്കായിട്ടില്ല, എന്നെ കിംഗ് എന്ന് വിളിക്കരുത്: പാക് മാധ്യമങ്ങളോട് ബാബർ അസം
ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് ...

ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ രാഹുലാണ്, ...

ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ രാഹുലാണ്, ഒരാളെയല്ലെ കളിപ്പിക്കാനാകു: ഗൗതം ഗംഭീർ
ഇപ്പോള്‍ മികച്ച പ്രകടനമാണ് കെ എല്‍ കാഴ്ചവെയ്ക്കുന്നത്. 2 വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ ...

നീ ഇപ്പോ എന്താ കാണിച്ചേ, ബ്രീറ്റ്സ്കിയുടെ ബാറ്റ് വീശൽ ...

നീ ഇപ്പോ എന്താ കാണിച്ചേ, ബ്രീറ്റ്സ്കിയുടെ ബാറ്റ് വീശൽ ഇഷ്ടമായില്ല, വഴിമുടക്കി ഷഹീൻ അഫ്രീദി, വാക്പോര്
പന്ത് നേരിട്ട ശേഷം ഓടാന്‍ മടിച്ച ബ്രീട്‌സ്‌കി പാക് ഫീല്‍ഡറെ നോക്കി ബാറ്റ് കൊണ്ട് നടത്തിയ ...

പുര കത്തുമ്പോൾ " സോറി" ഇംഗ്ലണ്ട് തോൽക്കുമ്പോൾ ഡഗൗട്ടിൽ ...

പുര കത്തുമ്പോൾ
അതേസമയം മൂന്നാം ഏകദിനത്തില്‍ കളിച്ച ഇംഗ്ലണ്ട് താരം ടോം ബാന്റണ്‍ മത്സരത്തിന്റെ തലേദിവസം ...

RCB Captain Live Updates: രജതരേഖയിൽ എഴുതിച്ചേർത്തു, ...

RCB Captain Live Updates: രജതരേഖയിൽ എഴുതിച്ചേർത്തു, ആർസിബിയുടെ പുതിയ നായകനായി രജത് പാട്ടീധാർ
വിരാട് കോലി വീണ്ടും നായകസ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു