1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. IPL 2023 RCB vs KKR Match

RCB vs KKR: വീണ്ടും ആര്‍സിബിയെ നയിക്കാന്‍ കോലി; ഡു പ്ലെസിസ് ഇംപാക്ട് പ്ലെയര്‍ ആയി തുടരും

അടുത്ത മത്സരത്തില്‍ ഡു പ്ലെസിസ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോലി പറഞ്ഞു

IPL 2023 RCB vs KKR Match
RCB vs KKR: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നയിക്കുന്നത് വിരാട് കോലി. ഫാഫ് ഡു പ്ലെസിസ് പരുക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്തതിനാലാണ് കോലി താല്‍ക്കാലിക ക്യാപ്റ്റനായി തുടരുന്നത്. അതേസമയം ഇംപാക്ട് പ്ലെയര്‍ ആയി ഡു പ്ലെസിസ് ബാറ്റ് ചെയ്യാന്‍ ഇറങ്ങും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഡു പ്ലെസിസ് ഇംപാക്ട് പ്ലെയര്‍ ആയിരുന്നു. അടുത്ത മത്സരത്തില്‍ ഡു പ്ലെസിസ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോലി പറഞ്ഞു. ടോസ് ലഭിച്ച ആര്‍സിബി ബൗളിങ് തിരഞ്ഞെടുത്തു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
രഹാനയെ ടീമിലെത്തിച്ചത് ധോനിയുടെ പിടിവാശി, ആ തിരിച്ചുവരവിൻ്റെ കഥ ഇങ്ങനെ