കോലി വിരമിക്കുന്നതിനെ മുൻപേ ടീമിലെത്താൻ പറ്റുമോ?, എപ്പോഴും ടെൻഷനായിരുന്നു: നിതീഷ് കുമാർ റെഡ്ഡി

Nitishkumar- Kohli
അഭിറാം മനോഹർ| Last Modified ഞായര്‍, 8 ഡിസം‌ബര്‍ 2024 (17:35 IST)
Nitishkumar- Kohli
കഴിഞ്ഞ ഐപിഎല്ലില്‍ ശ്രദ്ധ നേടി ടി20 ക്രിക്കറ്റിലും നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് യുവതാരമായ നിതീഷ് കുമാര്‍ റെഡ്ഡി കാഴ്ചവെയ്ക്കുന്നത്. കഷ്ടപ്പാടുകളിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ നീതീഷ് കുമാര്‍ റെഡ്ഡിയുടെ പ്രിയതാരം വിരാട് കോലിയായിരുന്നു. പെര്‍ത്ത് ടെസ്റ്റില്‍ വിരാട് കോലിയില്‍ നിന്ന് തന്നെ ആദ്യ ക്യാപ് ഏറ്റുവാങ്ങിയപ്പോള്‍ നിതീഷ് റെഡ്ഡിക്കത് സ്വപ്ന സാക്ഷാത്കാരമായിരുന്നു.


ചെറുപ്പം മുതലെ കോലിയുടെ വലിയ ആരാധകനായിരുന്നു താനെന്നും കോലിയ്‌ക്കൊപ്പം കളിക്കുന്നത് സ്വപ്നം കാണുമായിരുന്നുവെന്നും നിതീഷ് കുമാര്‍ റെഡ്ഡി പറയുന്നു. ചെറുപ്പഠില്‍ കോലി ഫ്രെയ്മിലുള്ള ഫോട്ടോ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ആ ഫോട്ടോയില്‍ പോലും ഞാന്‍ ക്യാമറയല്ല നോക്കിയിരുന്നത്. ആ ഫോട്ടോ പോലും ഒരു സ്വപ്നമായിരുന്നു. കോലിയുടെ എല്ലാ മത്സരങ്ങളും ആഘോഷങ്ങളും ഞാന്‍ കാണുമായിരുന്നു. എന്റെ വയസും കോലിയുടെ വയസും എപ്പോഴും കണക്കുനോക്കി എത്തും. കോലി വിരമിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ ടീമില്‍ കളിക്കാനാകുമോ എന്നറിയാനായിരുന്നു അതെല്ലാം. ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ നിതീഷ് റെഡ്ഡി പറയുന്നു.


പെര്‍ത്ത് ടെസ്റ്റില്‍ കോലി ബാറ്റ് ചെയ്യുമ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഞാനും ഉണ്ടായിരുന്നു. ഞാന്‍ കോലിയുടെ കളിയാണ് നോക്കിയിരുന്നത്.കോലി സെഞ്ചുറി അടിക്കുമോ എത്ര അരികിലാണ് എന്നെല്ലാമാണ് എപ്പോഴും ചിന്തിച്ചത്. എന്റെ ആദ്യ കളി ആയിരുന്നിട്ട് പോലും എന്റെ സ്‌കോര്‍ 50ന് അടുത്തെത്തിയത് ഞാന്‍ ശ്രദ്ധിച്ചതെ ഇല്ല. കോലി 81മത്തെ സെഞ്ചുറി നേടിയ നിമിഷം വളരെ പ്രിയപ്പെട്ടതാണ്. നിതീഷ് കുമാര്‍ റെഡ്ഡി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :