അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (20:20 IST)
ശ്രീലങ്കൻ
ഓപ്പണർ ഉപുൽ തരംഗ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 16 വർഷം നീണ്ട രാജ്യാന്തര കരിയറിനോടുവിലാണ് 36കാരനായ തരംഗ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്. 2019ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തില്‍ ആണ് തരംഗ അവസാനമായി ശ്രീലങ്കന്‍ കുപ്പായത്തില്‍ കളിച്ചത്.
2017ൽ ഇന്ത്യയ്‌ക്കെതിരെയായിരുന്നു തരംഗയുടെ അവസാന ടെസ്റ്റ്. 2018ല്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു അവസാന ടി20. 2005ലാണ് തരംഗ ശ്രീലങ്കക്കായി അരങ്ങേറിയത്. 31 ടെസ്റ്റിൽ കളിച്ചിട്ടുള്ള തരംഗ 31.89 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും എട്ട് അര്‍ധസെഞ്ചുറികളും അടക്കം 1754 റണ്‍സടിച്ചിട്ടുണ്ട്. 255 ഏകദിനങ്ങൾ ലങ്കക്കായി കളിച്ചിട്ടുള്ള താരം 33.74 ശരാശരിയില്‍ 6951 റണ്‍സ് നേടിയിട്ടുണ്ട്.