1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Under 19 ODI worldcup Team 2 Malayali player included

അണ്ടർ-19 ഏകദിന ലോകകപ്പ് ടീം:ആയുഷ് മാത്രെ നായകൻ, ആരോൺ ജോർജ് അടക്കം 2 മലയാളികൾ ടീമിൽ

Indian U 19 Team
മുംബൈ: ജനുവരി 15 മുതല്‍ ഫെബ്രുവരി 6 വരെ സിംബാബ്വെയിലും നമീബിയയിലുമായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമരയ്ക്കുമുള്ള അണ്ടര്‍ 19 ടീമുകളെ പ്രഖ്യാപിച്ചു. 2026ല്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ടീമില്‍ ആരോണ്‍ ജോര്‍ജ് അടക്കം 2 മലയാളി താരങ്ങളാണ് ഇടം പിടിച്ചത്. ആരോണ്‍ ജോര്‍ജിന് പിന്നാലെ മലയാളി ബൗളറായി മുഹമ്മദ് ഇനാനാണ് ടീമില്‍ ഇടം നേടിയത്.
 
അണ്ടര്‍ 19 ലോകകപ്പ് ടീം: ആയുഷ് മാത്രെ(ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര(ഉപ നായകന്‍), വൈഭവ് സൂര്യവന്‍ഷി, ആരോണ്‍ ജോര്‍ജ്, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു, ഹര്‍വന്‍ഷ് സിംഗ്, ആര്‍ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ എ പട്ടേല്‍, ഡി കുമാര്‍ പട്ടേല്‍, ഡി ഉദ്ധവ് മോഹന്‍, മുഹമ്മദ് ഇനാന്‍, ഹെനില്‍ പട്ടേല്‍, ഡി ദീപേഷ്, കിഷന്‍ കുമാര്‍ സിങ്, ഉദ്ധവ് മോഹന്‍
 
 
ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ വൈഭവ് സൂര്യവംശിയാകും ടീമിനെ നയിക്കുക. മലയാളി താരമായ ആരോണ്‍ ജോര്‍ജിനെ ഉപനായകനായും തിരെഞ്ഞെടുത്തു. കൈത്തണ്ടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് നായകന്‍ ആയുഷ് മാത്രെ വിട്ട് നില്‍ക്കുന്നതാണ് സൂര്യവന്‍ശിക്ക് നായകസ്ഥാനം നല്‍കാന്‍ ഇടയാക്കിയത്. ഇന്ത്യയുടെ ഉപനായകനായ വിഹാന്‍ മല്‍ഹോത്രയും പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പുറത്താണ്.
 
ഏകദിന ലോകകപ്പിന് മുന്‍പുള്ള ദക്ഷിണാഫ്രിക്കന്‍ പര്യടനം ഇന്ത്യന്‍ ടീമിന് നിര്‍ണായക പരീക്ഷണമാകും. വേഗതയും ബൗണ്‍സും കൂടുതലുള്ള പിച്ചുകളില്‍ കളിക്കുന്നത് ലോകകപ്പിന് മുന്നോടിയായി യുവതാരങ്ങള്‍ക്ക് വിലപ്പെട്ട അനുഭവം നല്‍കും. അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ഇന്ത്യ, ഇത്തവണയും കിരീടം ലക്ഷ്യമിട്ടാണ് തയ്യാറെടുക്കുന്നത്.
അടുത്ത ലേഖനം
Ashes, Australia vs England, 4th Test: ' ഇന്ത്യയിലെ സ്പിന്‍ പിച്ചിലാണ് ഇങ്ങനെ സംഭവിച്ചതെങ്കിലോ'; 142 ഓവറുകള്‍, വീണു 36 വിക്കറ്റുകള്‍ !