ഇന്ത്യന്‍ പന്തുകള്‍ തീയുണ്ടകളായി, യു എ ഇ വിറച്ചുവീണു!

പെര്‍ത്ത്| Last Updated: ശനി, 16 നവം‌ബര്‍ 2019 (15:54 IST)
ഇന്ത്യന്‍ ബൌളര്‍മാര്‍ സംഹാരനൃത്തമാടിയപ്പോള്‍ പെര്‍ത്തില്‍ യു എ ഇയുടെ കളി വെറും കുട്ടിക്കളിയായി. ആര്‍ അശ്വിന്‍റെ നേതൃത്വത്തിലുള്ള ബൌളിംഗ് നിരയെ നേര്‍ക്കുനേര്‍ നേരിടാനുള്‍ല കെല്‍പ്പില്ലാതെ കുറഞ്ഞ സ്കോറില്‍ ബാറ്റ്സ്‌മാന്‍‌മാര്‍ ബാറ്റ് താഴ്ത്തി. ഇന്ത്യന്‍ ബൌളിംഗില്‍ പതറിയ യുഎഇ 31.2 ഓവറില്‍
102 ന് പുറത്താകുകയായിരുന്നു.

കൂടാരം കേറും മുമ്പ് ഷൈമാന്‍‌ അന്‍‌വറിനും ഖുറാം ഖാനും മാത്രമാണ് രണ്ടക്കം തികയ്ക്കാന്‍ കഴിഞ്ഞത്. ഷൈമാന്‍ അന്‍വര്‍
35 ഉം ഖുറാം 14 റണ്‍സുമാണ് നേടിയത്.

യുഎഇ നിരയില്‍ 8 പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. മലയാളിയായ കൃഷ്ണ ചന്ദ്രന്‍ 4 റണ്‍സെടുത്ത് പുറത്തായി. അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ പതിവ് മേധാവിത്തം തുടര്‍ന്നു. പത്തോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റുകളാണ് അശ്വിന്‍ പിഴുതെറിഞ്ഞത്.23 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീതം
നേടിയ ജഡേജയും, ഉമേഷ് യാദവ് എന്നിവരും
അശ്വിന് മികച്ച പിന്തുണ നല്‍കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :