ഇതിനേക്കാള്‍ ഭേദം സഞ്ജു തന്നെ; ഇഷാന്‍ കിഷനെ പുറത്താക്കണമെന്ന് ആരാധകര്‍, വെറും കടമെന്ന് ട്രോള്‍

തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് ട്വന്റി 20 ഇന്നിങ്‌സുകളില്‍ ഒറ്റ അക്കത്തിനാണ് ഇഷാന്‍ പുറത്തായത്

രേണുക വേണു| Last Modified ശനി, 28 ജനുവരി 2023 (10:36 IST)
ഇഷാന്‍ കിഷനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍. ടീമിന് ഒരു ഗുണവും ചെയ്യാത്ത താരമാണ് ഇഷാന്‍ കിഷനെന്ന് നിരവധിപേര്‍ വിമര്‍ശിച്ചു. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ കൂടി നിരാശപ്പെടുത്തിയതോടെയാണ് താരത്തിനെതിരെ ആരാധകര്‍ രംഗത്തെത്തിയത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലും താരം പൂര്‍ണ പരാജയമായിരുന്നു.

തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് ട്വന്റി 20 ഇന്നിങ്‌സുകളില്‍ ഒറ്റ അക്കത്തിനാണ് ഇഷാന്‍ പുറത്തായത്. ഇന്ത്യക്കായി അവസാനം കളിച്ച 12 ഇന്നിങ്‌സുകളില്‍ നിന്ന് വെറും 179 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയിരിക്കുന്നത്. ഒരു അര്‍ധ സെഞ്ചുറി പോലുമില്ല. 37 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

പൃഥ്വി ഷാ, സഞ്ജു സാംസണ്‍, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയ യുവതാരങ്ങള്‍ പുറത്ത് അവസരങ്ങള്‍ക്കായി കാത്തുനില്‍ക്കുമ്പോള്‍ ഇനിയും എന്തിനാണ് ഇഷാന്‍ കിഷന് അവസരം നല്‍കുന്നതെന്നാണ് വിമര്‍ശകരുടെ ചോദ്യം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :