22 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 39 റണ്‍സ് നേടിയാണ് തിലക് വര്‍മ പുറത്താകുന്നത്. ഇന്ത്യയുടെ ടോപ് സ്‌കോററും തിലക് വര്‍മയാണ്. സ്‌കോര്‍ബോര്‍ഡില്‍ 28 ആയപ്പോള്‍ ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായിരുന്നു. സമ്മര്‍ദ്ദ സമയത്ത് നാലാമനായി ക്രീസിലെത്തിയ തിലക് വര്‍മ ആരെയും കൂസാതെയാണ് ക്രീസില്‍ നിലയുറപ്പിച്ചത്. ട്വന്റി 20 ഫോര്‍മാറ്റിനു വേണ്ട അസാമാന്യ ധൈര്യം തിലക് വര്‍മയില്‍ ഉണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. മാത്രമല്ല ഫീല്‍ഡിങ്ങിലും തിലക് വര്‍മ തിളങ്ങി. ഇന്നലെത്തെ മത്സരത്തില്‍ രണ്ട് ക്യാച്ചുകളും തിലക് വര്‍മയുടെ പേരില്‍ ഉണ്ട്.Takes a blinder.
— FanCode (@FanCode) August 3, 2023
Hits back to back sixes to kick off his innings.
A dashing debut for Tilak Varma #INDvWIAdFreeonFanCode #WIvIND pic.twitter.com/VpcKOyfMSR