അനുബന്ധ വാര്‍ത്തകള്‍
- എന്താണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ പേടിക്കുന്ന ഡ്യൂക്സ് ബോൾ?
- ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ കൂട്ടത്തിൽ അശ്വിൻ: തനിക്ക് അംഗീകരിക്കാനാവില്ലെന്ന് മഞ്ജരേക്കർ
- ബാംഗ്ലൂരിൽ നിന്നും പോയ ശേഷം ഐപിഎൽ നേടിയ അഞ്ച് സൂപ്പർ താരങ്ങൾ
- കോലിയുമായുള്ള താരതമ്യത്തിൽ സമ്മർദ്ദമില്ല, പകരം അഭിമാനം മാത്രം: ബാബർ അസം
- അവസാന ഐസിസി കിരീടം നേടിയത് 2013ൽ! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയുടെ കിരീട വരൾച്ച പരിഹരിക്കുമോ?
ആ മൂന്ന് പേരെ ബൗൾഡാക്കാനായത് ജീവിതത്തിലെ വലിയ നേട്ടം: റാഷിദ് ഖാൻ
ടി20 ഫോർമാറ്റിൽ നിലവിലുള്ള താരങ്ങളിൽ ഏറ്റവും അപകടകാരിയാണ് അഫ്‌ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ. ടി20യിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാർ പോലും റാഷിദിനെ ബഹുമാനിച്ചു കൊണ്ടാണ് ബാറ്റ് ചെയ്യാറുള്ളത്. ഇപ്പോഴിതാ താൻ ഏറ്റവുമധികം ആഹ്‌ളാദിച്ചത് ഏതെല്ലാം താരങ്ങളുടെ വിക്കറ്റുകളാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കവെ മൂന്നു വമ്പന്‍ താരങ്ങളെ പുറത്താക്കിയതാണ് തന്റെ ഏറ്റവും വലിയ നേട്ടമായി കരുതുന്നതെന്ന് റാസിദ് പറയുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണി, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി, ആര്‍സിബിയുടെ തന്നെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് ഈ മൂന്ന് താരങ്ങൾ.
ഇതിഹാസങ്ങളെ ബൗൾഡ് ചെയ്‌ത് പുറത്താക്കുക എന്നത് സ്പെഷ്യൽ ആണെന്നാണ് റാഷിദ് പറയുന്നത്. ഒരു സ്പിന്നർ എന്ന നിലയിൽ ഈ മൂന്ന് താരങ്ങളെയും ബൗൾഡ് ആക്കുക എന്നത് പ്രയാസകരമാണ്. അതിനാൽ തന്നെ ഈ വിക്കറ്റുകൾ എല്ലായിപ്പോഴും എന്റെ മനസിലുണ്ട്. അത് എക്കാലവും ഞാൻ ഓർത്തിരിക്കുകയും ചെയ്യും. റാഷിദ് പറഞ്ഞു.