ഇത്തവണ റൺസ് കണ്ടെത്താൻ പുജാര ലേശം വിയർക്കും, കാരണം വ്യക്തമാക്കി ഗ്ലെൻ മഗ്രാത്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 18 നവം‌ബര്‍ 2020 (11:52 IST)
2018ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ ആദ്യമായി പരമ്പര സ്വന്തമാക്കുമ്പോൾ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരം ചേതേശ്വർ പുജാരയായിരുന്നു. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി 74.43 ശരാശരിയില്‍ 521 റണ്‍സാണ് പൂജാര നേടിയത്. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉണ്ടായിരുന്നു. ഓസീസിൽ ഇന്ത്യ മറ്റൊരു കിരീടം കൂടി സ്വപ്‌നം കാണുമ്പോൾ അതിൽ പ്രധാനപ്പെട്ട താരമാണ്.

എന്നാലിപ്പോൾ താരത്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഓസീസിന്റെ ഇതിഹാസ പേസ് താരമായ ഗ്ലെൻ മഗ്രാത്ത്. കഴിഞ്ഞ തവണത്തെ പോലെ അനായാസം റണ്‍സെടുക്കാന്‍ പൂജാരയക്ക് സാധിക്കില്ലെന്നാണ് മാഗ്രാത് പറയുന്നത്. ക്രീസിൽ ഒരുപാട് സമയം ചിലവഴിക്കുന്ന താരമാണ് പുജാര. ഒരു ഓവർ മെയ്‌ഡനായാലും അദ്ദേഹത്തിന് സമ്മർദ്ദം ഉണ്ടാകില്ല.എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ പൂജാരയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല, ഏറെ നാളുകൾക്ക് ശേഷമാണ് പുജാര കളിക്കാനിറങ്ങുന്നത്. ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ കഠിനാധ്വാനം ചെയ്യണം. ദീര്‍ഘകാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പുജാരയ്‌ക്ക് ഈയൊരു മനോഭാവത്തോടെ ക്രീസില്‍ ഉറച്ചുനില്‍ക്കാനാവുമെന്ന് ഞാന്‍ കരുതുന്നില്ല.'' മഗ്രാത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :