ദുബായ്|
jibin|
Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2017 (19:57 IST)
ഇന്ത്യന്‍ ടീമിനെ പിന്തള്ളി
ദക്ഷിണാഫ്രിക്ക ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമത്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ എബി ഡിവില്ലിയേഴ്‌സ് നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക ജയിച്ചതോടെയാണ്
ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
ഒന്നാം സ്ഥാനത്തു നിന്നും വീണെങ്കിലും വിരാട് കോഹ്‌ലിക്കും സംഘത്തിനും ഒന്നാമനാകാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതേ അവസ്ഥ തന്നെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കുള്ളത്.
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനം വിജയിച്ചാല്‍ ഇന്ത്യ ഒന്നാമത് എത്തും. എന്നാല്‍, ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം ദക്ഷിണാഫ്രിക്ക ജയിച്ചാല്‍, അവര്‍ക്ക് ഒന്നാം സ്ഥാനത്ത് തുടരാനാകും. ഇന്ത്യയ്ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരിയാല്‍ ന്യൂസിലാന്‍ഡിന് മൂന്നാം സ്ഥാനത്ത് എത്താനാകും.