പണവും പ്രതാപവും കൊണ്ട് കാര്യമില്ല, ഇന്ത്യന്‍ ടീമിനെതിരെ പരിഹാസവുമായി മൈക്കല്‍ വോണ്‍

Ind Vs Eng
അഭിറാം മനോഹർ|
Ind Vs Eng
ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്ങ്‌സില്‍ കൂറ്റന്‍ ലീഡ് നേടിയിട്ടും 28 റണ്‍സ് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ലോകക്രിക്കറ്റില്‍ പണവും പ്രതിഭയും വേണ്ടുവോളമുണ്ടായിട്ടും ഇന്ത്യയെ പോലെ നേട്ടങ്ങള്‍ കൊയ്യാനറിയാത്ത ഒരു ടീമിനെയും താന്‍ കായികലോകത്ത് കണ്ടിട്ടില്ലെന്നും ടെലിഗ്രാഫിലെഴുതിയ കോളത്തില്‍ മൈക്കല്‍ വോണ്‍ പറയുന്നു.

കായികരംഗത്ത് ഞാന്‍ കണ്ടിട്ടുള്ള ഏതൊരു ടീമിനെക്കാളും കുറച്ച് നേട്ടങ്ങള്‍ സ്വന്തമാക്കുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അവര്‍ക്കെന്താണ് ഇല്ലാത്തത്. ധാരാളം പ്രതിഭകളുണ്ട്. ഇഷ്ടം പോലെ പണമുണ്ട്. അടിസ്ഥാന സൗകര്യങ്ങളും മികച്ചതാണ്. എന്നിട്ടും പ്രധാന കിരീടങ്ങള്‍ ഒന്നും തന്നെ നേടാന്‍ അവര്‍ക്കാകുന്നില്ല. ഓസ്‌ട്രേലിയല്‍ പോയി അവര്‍ 2 തവണ പരമ്പര നേടിയെന്നത് ശരിയാണ്.പക്ഷേ 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും അവര്‍ നേടിയിട്ടില്ല എന്നത് മറക്കരുത്. വോണ്‍ പറയുന്നു.

അതേസമയം ഹൈദരാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചെങ്കിലും പരമ്പര നേടാനുള്ള സാധ്യത ഇപ്പോഴും ഇന്ത്യയ്ക്ക് തന്നെയെന്ന് താന്‍ കരുതുന്നുവെന്നും ദക്ഷിണാഫ്രിക്കക്കെതിരെ അക്കാര്യം നമ്മള്‍ കണ്ടതാണെന്നും വോണ്‍ പറയുന്നു. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കൂടുതല്‍ ടേണ്‍ ചെയ്യുന്ന പിച്ചുകളായിരിക്കും ഇനിയുണ്ടാവുകയെന്നും വോണ്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :