റെയ്‌നയെ ബിസിസിഐ പുറത്താക്കിയത് വെറുതെയല്ല; വെളിപ്പെടുത്തലുമായി പരിശീലകന്‍ രംഗത്ത്

റെയ്‌നയെ ബിസിസിഐ പുറത്താക്കിയത് നിസാര കാരണങ്ങള്‍ കൊണ്ടല്ല

  Suresh Raina , team india , BCCI contract , Raina , virat kohli , BCCI , വിവാഹശേഷം , സുരേഷ് റെയ്ന , ട്വന്റി-20 , ബിസിസിഐ , റെയ്ന , ക്രിക്കറ്റ്
ന്യൂഡൽഹി| jibin| Last Updated: വെള്ളി, 24 മാര്‍ച്ച് 2017 (16:04 IST)
വിവാഹശേഷം സുരേഷ് റെയ്നയ്‌ക്ക് ക്രിക്കറ്റിനോടുള്ള സമീപനത്തിൽ മാറ്റം വന്നുവെന്ന് അദ്ദേഹത്തിന്റെ രഞ്ജി ടീമായ ഉത്തര്‍ പ്രദേശിന്റെ കോച്ചുമായ റിസ്വാൻ ശംഷാദ്.

ക്രിക്കറ്റ് വേണ്ട കുടുംബം മാത്രം മതി എന്ന അവസ്ഥയിലാണ് റെയ്‌ന ഇപ്പോള്‍. ഈ സീസണിൽ മൂന്ന് രഞ്ജി മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിക്കായി അക്ഷീണ പരിശ്രമം നടത്തുന്ന സമയത്താണ് അവന്‍ ഇങ്ങനെ മാറിപ്പോയതെന്നും ശംഷാദ് വ്യക്തമാക്കി.

മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിക്കാൻ അവന്‍ താത്പര്യം പ്രകടിപ്പിച്ചില്ല. ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ തികഞ്ഞ ഒരു ‘ഫാമിലി മാന്‍’ ആയി അദ്ദേഹം മാറിയെന്നും യുപി കോച്ച് പറഞ്ഞു.

ഏകദിന, ടെസ്റ്റ് ടീമുകളില്‍ റെയ്‌നയുടെ മടങ്ങിവരവ് സാധ്യത കുറവാണ്. ട്വന്റി-20യില്‍ കളിക്കാന്‍ മാത്രമാണ് അവന് താല്‍പര്യം. ഐപിഎല്ലിലെ പ്രകടനം അനുസരിച്ചായിരിക്കും ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനമെന്നും ശംഷാദ് പറയുന്നു.

സുരേഷ് റെയ്നയെ ബിസിസിഐയുടെ പുതിയ സീസണ്‍ കരാറിൽ നിന്ന് പുറത്താക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :