മുംബൈ|
jibin|
Last Modified ബുധന്‍, 22 മാര്‍ച്ച് 2017 (20:14 IST)
ടെസ്‌റ്റില്‍ മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമായുളള കരാര്‍
ഗ്രേഡ് എ ലെവലിലേക്ക്
ബിസിസിഐ ഉയര്‍ത്തിയേക്കും.
ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ബിസിസിഐയുടെ അഡ്മിനിസ്‌റ്റേറ്റേഴ്‌സ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരെയും മികച്ച പ്രകടനം പുറത്തെടുത്തതാണ് ജഡേജയ്‌ക്ക് നേട്ടമായത്. ഗ്രേഡ് ബി കളിക്കാരനായ അദ്ദേഹം എ ലെവലിലേക്ക് ഉയരുന്നതോടെ ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലവും ഒരു ടെസ്റ്റ് മത്സരത്തിന് അഞ്ച് ലക്ഷം രൂപയും ഏകദിനത്തിന് മൂന്നും ട്വന്റി-20ക്ക് 1.5 ലക്ഷം രൂപയും ലഭിക്കും.
മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്‌ലി, ആര്‍ അശ്വിന്‍, അജിന്‍ക്യ രഹാന എന്നിവരാണ് ഗ്രേഡ് എ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍.