അഭിറാം മനോഹർ|
Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2024 (14:07 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. മത്സരത്തില്‍ 9 പന്തില്‍ നിന്നും ഒരു റണ്‍സുമായാണ് താരം പുറത്തായത്. സാധാരണമായ ഒരു പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ചാണ് കോലിയുടെ പുറത്താകല്‍. ഇതാണ് മഞ്ജരേക്കറെ ചൊടുപ്പിച്ചത്.
തന്നെ സംബന്ധിച്ചിടത്തോളം കരിയറിലെ ഏറ്റവും മോശം ഷോട്ടാണ് കോലി കളിച്ചതെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. പ്രിയപ്പെട്ടവരെ കോലിയ്ക്ക് തന്നെ മനസിലായിരിക്കും എത്ര മോശം ഷോട്ടിലാണ് വിക്കറ്റ് പോയതെന്ന്. ഉറച്ചതും സത്യസന്ധതയോട് കൂടിയുള്ള ഉദ്ദേശത്താലാണ് കോലി കളിച്ചതെന്ന് മനസിലാക്കുന്നു. തീര്‍ച്ചയായും കോലിയോട് പാവം തോന്നുന്നു. മഞ്ജരേക്കര്‍ പറഞ്ഞു. സാന്റ്‌നര്‍ എറിഞ്ഞ ഒരു ഫുള്‍ടോസ് ലെങ്തിലുള്ള പന്തിലായിരുന്നു കോലി തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇതാണ് മഞ്ജരേക്കറെ ചൊടുപ്പിച്ചത്. അതേസമയം കോലിയുടെ പുറത്താകലില്‍ ആശങ്ക പ്രകടിപ്പിക്കുന്നവരും സമൂഹമാധ്യമങ്ങളില്‍ ഏറെയാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ അനായാസകരമായി 12,000 റണ്‍സെങ്കിലും നേടുമെന്ന് കരുതുന്ന ഒരു കളിക്കാരന്‍ 10,000 റണ്‍സ് ക്ലബിലെത്താന്‍ തന്നെ കഷ്ടപ്പെടുന്ന കാഴ്ച സങ്കടകരമാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. അതേസമയം കോലിയുടെ മോശം ഷോട്ട് സെലക്ഷനെ പഴിക്കുന്നവരും ഏറെയാണ്.