അഭിറാം മനോഹർ|
Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (18:21 IST)
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട്. 932 റേറ്റിംഗ് പോയന്റോടെ കരിയറിലെ ഏറ്റവും മികച്ച റേറ്റിങ്ങാണ് റൂട്ട് സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റിലെ ഡബിള്‍ സെഞ്ചുറിയാണ് റൂട്ടിന്റെ റാങ്കിംഗ് ഉയര്‍ത്തിയത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ 103 പോയിന്റ് പിന്നിലാണ്.
മുള്‍ട്ടാന്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി സ്വന്തമാക്കിയ ഹാരി ബ്രൂക്ക് 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി.829 പോയന്റുകളുമായി കെയ്ന്‍ വില്യംസണിനൊപ്പമാണ് താരം. ഇന്ത്യന്‍ താരമായ യശ്വസി ജയ്‌സ്വാള്‍ നാലാം സ്ഥാനത്തും വിരാട് കോലി ഏഴാം സ്ഥാനത്തുമാണ്. ഓസീസ് സൂപ്പര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 757 പോയന്റുകളാണ് സ്റ്റീവ് സ്മിത്തിനുള്ളത്. കോലിയ്ക്ക് 724 പോയന്റുകളും. ഇതോടെ ടെസ്റ്റ് റാങ്കിംഗില്‍ ജോ റൂട്ടിനെ പിന്തള്ളുക എന്നത് രണ്ടുപേര്‍ക്കും പ്രയാസകരമായിരിക്കുകയാണ്.