മുംബൈ|
jibin|
Last Updated:
ചൊവ്വ, 1 ഓഗസ്റ്റ് 2017 (19:04 IST)
മഹേന്ദ്ര സിംഗ് ധോണിയാണോ വിരാട് കോഹ്‌ലിയാണോ കേമന്‍ എന്ന ചോദ്യത്തിന് മറുപടിയുമായി ഇന്ത്യൻ ടീം പരിശീലകന്‍ രവി ശാസ്ത്രി രംഗത്ത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കഴിഞ്ഞാല്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് തുടർക്കഥയാക്കിയ താരമാണ്
കോഹ്‌ലി. ഇക്കാര്യത്തില്‍ അവനെപ്പോലെ മറ്റൊരു താരത്തെ കാണാന്‍ സാധിക്കുന്നില്ല. ക്രിക്കറ്റ് ലോകത്ത് അത്ഭുതങ്ങള്‍ തീര്‍ത്ത പല മഹാൻമാരായ താരങ്ങളും കളിച്ചതിന്റെ പകുതി മൽസരങ്ങൾക്കകം തന്നെ അവർക്കൊപ്പമെത്താൻ കോഹ്‌ലിക്ക് സാധിച്ചുവെന്നും ശാസ്ത്രി പറഞ്ഞു.
റെക്കോര്‍ഡുകള്‍ സ്വന്തമാക്കുകയും തകര്‍ക്കുകയും ചെയ്യുന്ന കോഹ്‌ലിയുടെ ഈ പോക്ക് എവിടെയെത്തുമെന്നതില്‍ ആകാംക്ഷയുണ്ട്. നായകമികവില്‍ അനുദിനം വളരുന്ന താരം കൂടിയാണ് അദ്ദേഹം. ഈ ഫോം തുടര്‍ന്നാല്‍ അവന്‍ ധോണിക്കൊപ്പം എത്തുമെന്നതില്‍ സംശയമില്ലെന്നും ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ പറഞ്ഞു.
ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച ക്യാപ്‌റ്റനാണ് ധോണി. ടെസ്‌റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കീഴില്‍ ടീം സ്വന്തമാക്കിയ നേട്ടങ്ങള്‍ മഹിയുടെ മഹത്വത്തിനു തെളിവാണ്. ലോകകപ്പ് നേട്ടത്തിനൊപ്പം മറ്റൊരു
ട്വന്റി -20 ലോകകപ്പിൽ ടീമിനെ രണ്ടാം സ്ഥാനത്തെത്തിക്കാനും, മറ്റു രണ്ടു ട്വന്റി20 ലോകകപ്പുകളുടെയും ഒരു ഏകദിന ലോകകപ്പിന്റെയും സെമിയിലും ടീമിനെ എത്തിക്കാനും ധോണിക്ക് കഴിഞ്ഞുവെന്നും രവി ശാസ്ത്രി പറഞ്ഞു.