മിഥാലി ചില്ലറക്കാരിയല്ലെന്ന് തെളിഞ്ഞു; നല്‍കുന്നത് ആരെയും കൊതിപ്പിക്കുന്ന സമ്മാനം

മിഥാലി ചില്ലറക്കാരിയല്ലെന്ന് തെളിഞ്ഞു; നല്‍കുന്നത് ആരെയും കൊതിപ്പിക്കുന്ന സമ്മാനം

 Chamundeshwarinath , BMW , Mithali Raj , team india , ICC , World cup , Mithali , ICC Women's World Cup , മിഥാലി രാജ് , വനിതാ ലോകകപ്പ് , ചാമുണ്ഡേശ്വരനാഥ് , വനിതാ ലോകകപ്പ് , ബിഎംഡബ്ല്യൂ കാര്‍
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 26 ജൂലൈ 2017 (17:12 IST)
വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഫൈനലില്‍ എത്തിച്ച ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ മിഥാലി രാജിന് സമ്മാനമായി ബിഎംഡബ്ല്യൂ കാര്‍.

ഇന്ത്യന്‍ ജൂണിയര്‍ ക്രിക്കറ്റ് ടീം മുന്‍ ചീഫ് സെലക്ടറും, ഹൈദരാബാദ് ഡിസ്ട്രിക്റ്റ് ബാറ്റ്മിന്റണ്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ വി ചാമുണ്ഡേശ്വരനാഥാണ് മിഥാലിക്ക് കാര്‍ സമ്മാനിക്കുന്നത്.

തികഞ്ഞ അര്‍പ്പണ മനോഭാവത്തിനാണ് ഈ സമ്മാനമെന്ന് ചാമുണ്ഡേശ്വരനാഥ് പറഞ്ഞു. മിഥാലി രാജ്യത്തെ വനിതാ
ക്രിക്കറ്റില്‍ വലിയ സ്വാധീനമുണ്ടാക്കി. വനിതാ ക്രിക്കറ്റിനെ ഇനിയും നല്ലരീതിയില്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ജനശ്രദ്ധയാകര്‍ഷിക്കുന്ന പ്രകടനമാണ് മിഥാലിയുടെ കീഴിലുള്ള ടീം പുറത്തെടുത്തത്. ഇപ്പോഴത്തെ ടീമിന്റെ വെളിച്ചമാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരബാദില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ കാര്‍ സമ്മാനിക്കുമെന്നും ചാമുണ്ഡേശ്വരനാഥ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :