മുംബൈ|
jibin|
Last Updated:
ചൊവ്വ, 10 നവംബര്‍ 2015 (12:07 IST)
ഇന്ത്യയുടെ വിശ്വസ്‌തനായ മധ്യനിര ബാറ്റ്‌സ്‌മാന്‍ അജിന്‍ക്യാ രഹാനെയെ എ ഗ്രേഡ് കളിക്കാരുടെ പട്ടികയിലേക്ക്
ബിസിസിഐ ഉയർത്തി. മോശം ഫോം തുടരുന്ന സുരേഷ് റെയ്‌നയ്‌ക്ക് എ ഗ്രേഡ് നഷ്ടപ്പെട്ടു. കഴിഞ്ഞ സീസണിൽ ബി ഗ്രേഡിലുണ്ടായിരുന്ന
രവീന്ദ്ര ജഡേജ സി ഗ്രേഡിലേക്ക് താഴ്ത്തപ്പെട്ടു. തിങ്കളാഴ്‌ച നടന്ന വാർഷിക പൊതുയോഗത്തിലാണ് ബിസിസിഐ ഈ തീരുമാനമെടുത്തത്.
മഹേന്ദ്രസിംഗ് ധോണി, വിരാട് കൊഹ്‌ലി, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ എ ഗ്രേഡ് നിലനിറുത്തി. അമ്പാട്ടി, റായ്ഡു, രോഹിത് ശർമ്മ, മുരളി വിജയ്, ശിഖർ ധവാൻ, ഉമേഷ് യാദവ്, ഇശാന്ത് ശർമ്മ, ചേതേശ്വർ പുജാര, മുഹമ്മദ് ഷമി എന്നിവർ ബി ഗ്രേഡിൽ നിലനിറുത്തപ്പെട്ടു.
അമിത് മിശ്ര, അക്ഷൽ പട്ടേൽ, സ്റ്റുവർട്ട് ബിന്നി, സാഹ, മോഹിത് ശർമ്മ, വരുൺ അരോൺ, കരൺ ശർമ്മ, ജഡേജ, ലോകേഷ് രാഹുൽ, ധവാൽ കുൽക്കർണി, ഹർഭജൻ സിംഗ്, ശ്രീനാഥ് അരവിന്ദ് എന്നിവരാണ് സി ഗ്രേഡ് താരങ്ങൾ.