കായിക പ്രേമികള്‍ ഉറങ്ങാന്‍ ലീവ് എടുക്കേണ്ട അവസ്ഥ !

India
India
രേണുക വേണു| Last Modified ബുധന്‍, 22 മെയ് 2024 (10:50 IST)

കായിക പ്രേമികളുടെ ഉറക്കം കളയുന്ന മാസമായിരിക്കും ജൂണ്‍. ട്വന്റി 20 ലോകകപ്പ്, യൂറോ കപ്പ്, കോപ്പ അമേരിക്ക എന്നീ പ്രധാന സ്‌പോര്‍ട്‌സ് ഇവന്റുകള്‍ ജൂണ്‍ മാസത്തിലാണ് നടക്കുന്നത്. ജൂണ്‍ രണ്ടിനാണ് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയുടെ മത്സരങ്ങള്‍ രാത്രി എട്ടിനാണ്. മത്സരം കഴിയുമ്പോള്‍ രാത്രി 11 മണി കഴിയും. ജൂണ്‍ 29 ന് ട്വന്റി 20 ലോകകപ്പ് അവസാനിക്കും.

ജൂണ്‍ 14 നാണ് യൂറോ കപ്പ് ആരംഭിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് യൂറോ കപ്പിലെ പല പ്രധാനപ്പെട്ട മത്സരങ്ങളും. ജൂലൈ 15 നാണ് യൂറോ കപ്പ് ഫൈനല്‍. ജൂണ്‍ 20 ന് കോപ്പ അമേരിക്ക ആരംഭിക്കും. പുലര്‍ച്ചെ 5.30 നാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍. അതായത് മൂന്ന് കളികളും കാണണമെങ്കില്‍ മണിക്കൂറുകളോളം ഉറക്കം കളയണം. പുലര്‍ച്ചെ രണ്ട് മുതല്‍ 5.30 വരെയുള്ള സമയം മാത്രമേ മൂന്ന് കളികളും കാണുന്നവര്‍ക്ക് ഉറങ്ങാന്‍ സാധിക്കൂ !




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :