റിഷഭ് പന്തല്ല, ലോകകപ്പിൽ ഇന്ത്യയുടെ കീപ്പറാകേണ്ടത് സഞ്ജു സാംസൺ, തുറന്നുപറഞ്ഞ് ഹർഭജൻ സിംഗ്

Sangakara, Sanju Samson, IPL
Sangakara, Sanju Samson, IPL
അഭിറാം മനോഹർ| Last Modified ചൊവ്വ, 21 മെയ് 2024 (17:46 IST)
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വിക്കറ്റ് കീപ്പിംഗ് താരമായി കളിക്കേണ്ടത് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണാണെന്ന് മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിംഗ്. കാറപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ഒരു വര്‍ഷത്തോളം വിട്ടുനിന്നിരുന്ന റിഷഭ് പന്ത് ഐപിഎല്ലില്‍ മികച്ച പ്രകടനം തന്നെ നടത്തിയെങ്കിലും ഐപിഎല്ലില്‍ അസാമാന്യമായ പ്രകടനമായിരുന്നു സഞ്ജു സാംസണ്‍ നടത്തിയതെന്നാണ് ഹര്‍ഭജന്‍ പറയുന്നു.


റിഷഭ് നന്നായി കളിച്ചു. മികച്ച രീതിയില്‍ കീപ്പ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത്തവണ പന്തിനേക്കാള്‍ മികച്ച പ്രകടനങ്ങളാണ് സഞ്ജു നടത്തുന്നത്. 30കളിലും 40കളിലും വിക്കറ്റ് നല്‍കുന്ന സഞ്ജുവിനെയല്ല ഇത്തവണ കണ്ടത്. തുടര്‍ച്ചയായി 60-70 പ്രകടനങ്ങള്‍ നടത്താന്‍ സഞ്ജുവിന് സാധിച്ചു. അതിനാല്‍ തന്നെ പന്തിനെ ടീമില്‍ കളിപ്പിക്കാന്‍ തിരക്കുകൂട്ടേണ്ട കാര്യമില്ല ഹര്‍ഭജന്‍ പറഞ്ഞു. അതേസമയം ലോകകപ്പ് ടീമില്‍ നാല് സ്പിന്നര്‍മാരെ തിരെഞ്ഞെടുത്ത തീരുമാനത്തെ ഹര്‍ഭജന്‍ എതിര്‍ത്തു. ടീമില്‍ ഒരു പേസറുടെ കുറവുണ്ടെന്നും ടീമില്‍ ഉറപ്പായും ഉണ്ടാകേണ്ടിയിരുന്ന താരം റിങ്കു സിംഗാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :