ടി 20 ലോകകപ്പ്: ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ആര്?

രേണുക വേണു| Last Modified ശനി, 23 ഒക്‌ടോബര്‍ 2021 (09:38 IST)

ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം വിരാട് കോലിയാണ്. 16 ഇന്നിങ്‌സുകളില്‍ നിന്നായി 777 റണ്‍സാണ് ടി 20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഇന്ത്യക്കായി കോലി അടിച്ചുകൂട്ടിയിരിക്കുന്നത്. ഒന്‍പത് അര്‍ധ സെഞ്ചുറികള്‍ സഹിതമാണ് ഇത്. ടി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യന്‍ ബാറ്ററും കോലി തന്നെ. 25 ഇന്നിങ്‌സുകളില്‍ നിന്നായി 673 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് റണ്‍വേട്ടയില്‍ രണ്ടാമന്‍. 593 റണ്‍സുമായി യുവരാജ് സിങ് മൂന്നാം സ്ഥാനത്താണ്. ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി 529 റണ്‍സാണ് മഹേന്ദ്രസിങ് ധോണി നേടിയിരിക്കുന്നത്. ഗൗതം ഗംഭീര്‍ 524 റണ്‍സ് നേടിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :