അഭിറാം മനോഹർ|
Last Modified തിങ്കള്‍, 11 ജനുവരി 2021 (15:16 IST)
ഓസ്ട്രേലിയക്കെതിരെ സിഡ്‌നിയിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ താരമായി ഋഷഭ് പന്ത്.
മുൻ ഇന്ത്യൻ ഓപ്പണിങ് താരം വിരേന്ദർ സെവാഗിനെ അനുസ്‌മരിപ്പിക്കുന്ന തരത്തിൽ വെടിക്കെട്ട് പ്രകടനമാണ് പന്ത് കാണിച്ചുവെച്ചത്. മാത്രമല്ല ഒരു സെഷൻ കൊണ്ട് ടെസ്റ്റ് ക്രിക്കറ്റ് ഫലങ്ങളെ മാറ്റിമറിച്ചിരുന്ന സെവാഗിന്റെ തരത്തിലുള്ള ഇമ്പാക്‌ട് ഉള്ള പ്രകടനം കൂടിയായിരുന്നു പന്തിന്റേത്. പന്ത് ക്രീസിൽ നിന്നിരുന്ന സമയമത്രയും ഇന്ത്യ വിജയത്തിലേക്കാണ് നോക്കിയിരുന്നത് എന്നത് തന്നെ അതിന് തെളിവ്.
3 വിക്കറ്റിന് 102 എന്ന നിലയിൽ നിന്നും മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത് ചേതേശ്വർ പൂജാരയും ഋഷഭ് പന്തും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുക്കെട്ട്. 118 പന്തുകളിൽ 12 ഫോറും 3 സിക്‌സറും ഉൾപ്പടെ 97 റൺസ്. ഇതോടെ പന്തിനെ ഇടംകയ്യൻ സെവാഗ് എന്ന വിശേഷണവും ലഭിച്ചു. ഓസീസ് കമന്റേറ്റർമാരാണ് പന്തിനെ ഇടംകയ്യൻ സെവാഗ് എന്ന് വിശേഷിപ്പിച്ചത്. നിലവിൽ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലെയും സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് പന്ത്. പരിക്കേറ്റിട്ടും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച യുവതാരം നിരവധി റെക്കോഡുകളും ഓസ്‌ട്രേലിയയില്‍ കുറിച്ചു. ഓസ്‌ട്രേലിയയില്‍ വേഗത്തില്‍ 500 റണ്‍സ് നേടുന്ന ഏഷ്യയിലെ ഏക വിക്കറ്റ് കീപ്പറും ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമാണ് റിഷഭ് പന്ത്. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറുമാണ് പന്ത്.