സൂര്യകുമാറിന് ഇനി ഏകദിനത്തില്‍ അവസരമില്ല; സഞ്ജുവിന് വഴി തുറക്കുന്നു !

രേണുക വേണു| Last Modified വ്യാഴം, 23 മാര്‍ച്ച് 2023 (13:37 IST)

സൂര്യകുമാര്‍ യാദവിന് ഇനി ഏകദിന ഫോര്‍മാറ്റില്‍ അവസരം ലഭിച്ചേക്കില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും രോഹിത് ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. ഇതിനു പിന്നാലെയാണ് സൂര്യയുടെ ഏകദിന കരിയര്‍ ത്രിശങ്കുവിലായത്. ട്വന്റി 20 യില്‍ മാത്രമേ ഇനി സൂര്യയെ പരിഗണിക്കൂ എന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.

21 ഇന്നിങ്‌സുകളാണ് ഏകദിനത്തില്‍ സൂര്യ ഇതുവരെ കളിച്ചിട്ടുള്ളത്. 24.06 ശരാശരിയില്‍ നേടിയിട്ടുള്ളത് 433 റണ്‍സ് മാത്രം. രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള സൂര്യയുടെ ഏകദിനത്തിലെ ടോപ് സ്‌കോര്‍ 64 റണ്‍സാണ്.

സൂര്യകുമാര്‍ യാദവിന് അവസരം നിഷേധിക്കപ്പെടുമ്പോള്‍ പകരം പരിഗണനയിലുള്ളത് സഞ്ജു സാംസണ്‍ ആണ്. ലഭിച്ച അവസരങ്ങളിലെല്ലാം ഭേദപ്പെട്ട പ്രകടനം നടത്താനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പ് ടീമിലേക്കും സഞ്ജുവിനെ പരിഗണിക്കുമെന്നാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :