1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit Sharma supports Suryakumar Yadav

അവന്‍ ആകെ മൂന്ന് പന്തുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ; സൂര്യകുമാറിനെ പിന്തുണച്ച് രോഹിത്

Rohit Sharma supports Suryakumar Yadav
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായി പുറത്തായ സൂര്യകുമാര്‍ യാദവിനെ പിന്തുണച്ച് നായകന്‍ രോഹിത് ശര്‍മ. മൂന്ന് പന്തുകള്‍ മാത്രമാണ് സൂര്യ കളിച്ചതെന്നും പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കിന് പുറത്താവുക എന്നത് നിര്‍ഭാഗ്യമാണെന്നും രോഹിത് പറഞ്ഞു. 
 
' പരമ്പരയില്‍ മൂന്ന് പന്തുകള്‍ മാത്രമാണ് അവന്‍ കളിച്ചത്. അത് വെച്ച് എങ്ങനെ വിലയിരുത്താം എന്ന് എനിക്കറിയില്ല. അവന് ലഭിച്ചത് മൂന്ന് നല്ല പന്തുകളാണ്. മൂന്നാം ഏകദിനത്തിലെ അത്ര നല്ല പന്താണെന്ന് കരുതുന്നില്ല. തെറ്റായ ഷോട്ടാണ് അവന്‍ തിരഞ്ഞെടുത്തത്. അവന്‍ മുന്നോട്ട് വരണം, അത് അവനും നന്നായിട്ടറിയാം,' രോഹിത് പറഞ്ഞു. 
 
' അവന്‍ നന്നായി സ്പിന്‍ കളിക്കും. അതുകൊണ്ടാണ് അവസാന 15-20 ഓവറിലേക്ക് അവനെ നിര്‍ത്തിയത്. പക്ഷേ ഈ പരമ്പരയില്‍ വെറും മൂന്ന് പന്തുകളാണ് അവന് കളിക്കാന്‍ ലഭിച്ചത്. ഇത് ആര്‍ക്കും സംഭവിക്കാം. എന്നാല്‍ കഴിവുകളും ഗുണമേന്മയും അവനില്‍ എപ്പോഴും ഉണ്ടാകും.' രോഹിത് കൂട്ടിച്ചേര്‍ത്തു. 
 
അടുത്ത ലേഖനം
ഇങ്ങനെ ആർക്കും സംഭവിക്കാം, സൂര്യയുടെ കഴിവെന്തെന്ന് നമുക്കറിയാം: മോശം സമയത്തും സൂര്യയെ കൈവിടാതെ രോഹിത്