1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Suryakumar Yadav India Captain

'നിങ്ങള്‍ അടുത്ത കളി ബെഞ്ചില്‍ ഇരിക്കേണ്ടി വരും'; സഹതാരങ്ങളുടെ മറുപടി തന്നെ ഞെട്ടിച്ചെന്ന് സൂര്യ

അടുത്ത മത്സരത്തില്‍ ബെഞ്ചില്‍ ഇരിക്കേണ്ടി വരുമെന്ന സൂചന നല്‍കിയപ്പോള്‍ സഹതാരങ്ങളില്‍ നിന്ന് ലഭിച്ച മറുപടി തന്നെ ഞെട്ടിച്ചെന്ന് സൂര്യ പറയുന്നു

Hardik Pandya and Suryakumar Yadav
നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പര തന്നെ തൂത്തുവാരി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി സുദൃഢമെന്ന് തെളിയിച്ചിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. സഹതാരങ്ങളുടെ സ്‌നേഹവും വിശ്വാസവും നേടിയെടുക്കാന്‍ സൂര്യക്ക് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര കൊണ്ട് സാധിച്ചു. സഹതാരങ്ങള്‍ തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ച് മൂന്നാമത്തെ ടി20 മത്സരത്തിനു ശേഷം സൂര്യ വാചാലനായി. 
 
അടുത്ത മത്സരത്തില്‍ ബെഞ്ചില്‍ ഇരിക്കേണ്ടി വരുമെന്ന സൂചന നല്‍കിയപ്പോള്‍ സഹതാരങ്ങളില്‍ നിന്ന് ലഭിച്ച മറുപടി തന്നെ ഞെട്ടിച്ചെന്ന് സൂര്യ പറയുന്നു. സഹതാരങ്ങളുടെ പിന്തുണ ഉള്ളതുകൊണ്ട് തന്റെ ജോലിഭാരം പകുതി കുറഞ്ഞെന്നും സൂര്യ പറഞ്ഞു. 
 
' രണ്ടാമത്തെ മത്സരം കഴിഞ്ഞപ്പോള്‍ ഞാന്‍ ചിലരോടു പറഞ്ഞു 'അടുത്ത മത്സരത്തില്‍ ആരെങ്കിലും വിശ്രമമെടുക്കേണ്ടി വരും' എന്ന്. 'ഞങ്ങള്‍ ബെഞ്ചില്‍ ഇരിക്കാം, കളിക്കാത്തവര്‍ക്ക് അവസരം നല്‍കിക്കോളൂ' എന്നാണ് അവര്‍ ഉടന്‍ മറുപടി നല്‍കിയത്. മറ്റുള്ളവരുടെ പ്രകടനങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുന്നവരാണ് അവര്‍. എന്റെ ജോലി അവര്‍ വളരെ അനായാസമാക്കി തന്നു,' സൂര്യ പറഞ്ഞു. 
 
About Writer
രേണുക വേണു