Suryakumar Yadav: ഈ ഫോം കൊണ്ടാണോ ലോകകപ്പ് കളിക്കാന്‍ പോകുന്നത്? ഏഷ്യ കപ്പിലെ സൂര്യയുടെ പ്രകടനം

അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് സൂര്യ ഫൈനലില്‍ നേടിയത്

UAE Captain about India, Asia Cup 2025
Suryakumar Yadav
രേണുക വേണു| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (20:01 IST)

Suryakumar Yadav: ഏഷ്യ കപ്പിലെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തുകയാണ്. ഫൈനലിലും സൂര്യക്ക് തിളങ്ങാനായില്ല.

അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് സൂര്യ ഫൈനലില്‍ നേടിയത്. ഏഷ്യ കപ്പ് റണ്‍വേട്ടക്കാരില്‍ ആദ്യ 15 ല്‍ പോലും സൂര്യകുമാറിനു സ്ഥാനമില്ല. ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെ ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ നാല് പേര്‍ക്കും ഈ പട്ടികയില്‍ സ്ഥാനമുണ്ടായിരിക്കെ പുറത്ത് നില്‍ക്കുന്നത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ മാത്രം.

ഏഷ്യ കപ്പില്‍ രണ്ട് പന്തില്‍ പുറത്താകാതെ ഏഴ്, 37 പന്തില്‍ 47, മൂന്ന് പന്തില്‍ പൂജ്യം, 11 പന്തില്‍ അഞ്ച്, 13 പന്തില്‍ 12, അഞ്ച് പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് സൂര്യയുടെ വ്യക്തിഗത സ്‌കോറുകള്‍. ആറ് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 72 റണ്‍സ് മാത്രം. ബാറ്റിങ് ശരാശരി 15 നും താഴെയാണ്. ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഇന്ത്യക്കായി ഇംപാക്ട് ഉണ്ടാക്കാന്‍ സൂര്യയുടെ ബാറ്റിനു സാധിക്കാത്തത് ആരാധകരെയും വലിയ രീതിയില്‍ നിരാശപ്പെടുത്തുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :