ഓപ്പണറാവാൻ കോലിക്ക് ധൈര്യം നൽകിയത് മധ്യനിരയിലെ സൂര്യകുമാറിന്റെ സാന്നിധ്യമെന്ന് മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (20:13 IST)
മൂന്നാം നമ്പറിൽ യാദവിനെ പോലെ ഒരു താരം ഉള്ള ധൈര്യത്തിലാണ് വിരാട് കോലി ഓപ്പണിങ് സ്ഥാനം ഏറ്റെടുത്തതെന്ന് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഓപ്പണിങ് സ്ഥാനം ഏറ്റെടുത്ത കോലിയുടെ തീരുമാനത്തെ ചൂണ്ടികാട്ടിയാണ് സഹീറിന്റെ പ്രസ്‌താവന.

എങ്ങനെയാണ് കോലി ഓപ്പൺ ചെയ്യാൻ സാധ്യത തെളിഞ്ഞതെന്ന് ചോദിക്കുകയാണെങ്കിൽ അത് സൂര്യകുമാറിനെ പോലെ ഒരു ബാറ്റ്സ്മാൻ ടീമി‌ൽ ഉള്ളതുകൊണ്ടാണെന്ന് പറയേണ്ടി വരും. സൂര്യ ടീമിലെത്തി മൂന്നാം നമ്പറില്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് കാട്ടിത്തന്നു.

സൂര്യ മൂന്നാം നമ്പറില്‍ ഇറങ്ങുന്നതോടെ കോഹ്‌ലിക്ക് ബാറ്റിംഗ് ഓഡറില്‍ പിന്നോട്ടിറങ്ങേണ്ടി വരും. ആ സാഹചര്യത്തിലാവാം ഓപ്പണ്‍ ചെയ്യുന്നതാണ് നല്ലതെന്ന് കോഹ്‌ലിക്ക് തോന്നിയത് സഹീർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :