1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Suresh Raina Form out Chennai Super Kings

ചെന്നൈ സൂപ്പര്‍ കിങ്‌സിന് തലവേദനയായി സുരേഷ് റെയ്‌ന; പുറത്തേക്ക്

IPL 2021
ചെന്നൈ സൂപ്പര്‍ കിങ്‌സിന് തലവേദനയായി സുരേഷ് റെയ്‌നയുടെ ഫോംഔട്ട്. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും നിറംമങ്ങുന്ന പ്രകടനമാണ് സുരേഷ് റെയ്‌ന നടത്തിയത്. തുടര്‍ച്ചയായി മോശം ഇന്നിങ്‌സുകള്‍ മാത്രമാണ് റെയ്‌നയില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ലഭിക്കുന്ന സംഭാവന. അടുത്ത രണ്ട് മത്സരങ്ങളില്‍ കൂടി നിറംമങ്ങിയാല്‍ റെയ്‌ന പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്നാണ് സി.എസ്.കെയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സീസണ് ശേഷം ഐപിഎല്ലില്‍ തുടരാന്‍ റെയ്‌ന ആഗ്രഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 
 
2019 ഐപിഎല്‍ സീസണില്‍ 121.97 സ്‌ട്രൈക് റേറ്റും 23.93 ശരാശരിയുമായി വെറും 383 റണ്‍സ് മാത്രമാണ് സുരേഷ് റെയ്‌നയുടെ സംഭാവന. ഈ സീസണിലും ഫോംഔട്ട് ആവര്‍ത്തിക്കുകയാണ്. എട്ട് കളികളില്‍ നിന്ന് 21.16 ശരാശരിയില്‍ വെറും 127 റണ്‍സ് മാത്രമാണ് റെയ്‌ന ഇതുവരെ നേടിയിരിക്കുന്നത്. ബാറ്റിങ്ങില്‍ റെയ്‌ന പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയാകുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പത്ത് ആഴ്ച ഹോട്ടല്‍ മുറിയില്‍ അടച്ചുപൂട്ടി കഴിഞ്ഞു, വേഗത കുറഞ്ഞ വൈ-ഫൈ, നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിങ് പോലും നടക്കുന്നില്ല, ആ വിഷമം എനിക്കറിയാം; ഇന്ത്യയിലെത്തിയപ്പോള്‍ നേരിട്ടതിനെ കുറിച്ച് സ്റ്റുവര്‍ട്ട് ബ്രോഡ്