ചെന്നൈ സൂപ്പർ കിങ്‌സ് ഇല്ലെങ്കിൽ എവിടെ കളിക്കും? മറുപടി നൽകി റെയ്‌ന

അഭിറാം മനോഹർ| Last Modified ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (11:48 IST)
ഐപിഎല്ലിൽ മികച്ച ബാറ്റിങ് റെക്കോഡ് സ്വന്തമായിട്ടുള്ള താരമാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ഐപിഎല്ലിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന റെയ്‌ന ചെന്നൈ ജേഴ്‌സിയിലെ സ്ഥിരതാരമാണ്. ചെന്നൈ കളിക്കാതിരുന്ന 2015,16 സീസണുകളിൽ മാത്രമാണ് റെയ്‌ന മറ്റൊരു ടീമിനായി കളിച്ചിട്ടുള്ളത്.

ഇപ്പോഴിതാ ചെന്നൈ അല്ലാതെ മറ്റേത് ഐപിഎൽ ടീമിലാണ് കളിക്കാൻ താത്‌പര്യമെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ആരാധകരുടെ ചിന്ന തല. സമയമൊട്ടും എടുക്കാതെ ഡൽഹി ക്യാ‌പിറ്റൽസ് എന്നാണ് താരം മറുപടി നൽകിയത്. തന്റെ വീട്ടിൽ നിന്നുമുള്ള ദൂരകുറവാണ് റെയ്‌ന ഇതിന് നൽകിയ കാരണം.

ഇതുവരെ 200 ഐപിഎൽ മത്സരങ്ങൾ കളിച്ച റെയ്‌ന 33.08 ശരാശരിയിൽ 5491 റൺസാണ് നേടിയിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :