‘ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ഥവുമില്ല, അഭ്യര്‍ഥനകള്‍ മോദി നിരസിച്ചു’; ഇമ്രാന്‍ ഖാന്‍

 imran khan , kashmir , india , jammu kashmir , ഇന്ത്യ , പാകിസ്ഥാന്‍ , ജമ്മു കശ്‌മീര്‍ , ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്| Last Modified വ്യാഴം, 22 ഓഗസ്റ്റ് 2019 (20:16 IST)
ജമ്മു കശ്‌മീര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്‌മീര്‍
വിഷയത്തില്‍ ഇനി ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഇനി ഒരു സന്ധി സംഭാഷണത്തിന് താനില്ല. ഞങ്ങള്‍ക്ക് കൂടുതലായി ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്‌മീരില്‍ നടപ്പിലാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് മുമ്പും ശേഷവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചകള്‍ക്ക് ശ്രമിച്ചു. എന്നാല്‍ അഭ്യര്‍ഥനകള്‍ മോദി നിരസിച്ചു. ചര്‍ച്ചകള്‍ക്കായി താന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പ്രീണനമായി കണക്കാക്കുകയും ഉപയോഗിക്കുകയും ചെയ്‌തെന്നും ഇമ്രാന്‍ തുറന്നടിച്ചു.

പാകിസ്ഥാന് കൂടുതലൊന്നും ആലോചിക്കാനില്ല. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ഹിന്ദുത്വ സര്‍ക്കാരിന്‍റെ നടപടിയില്‍ അപലപിക്കുന്നു. ആണവായുധം കൈവശമുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്നും ഇമ്രാന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :