സുനില്‍ ഗവാസ്‌കറെ ബിസിസിഐ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റി

ന്യൂഡല്‍ഹി| Last Modified ശനി, 19 ജൂലൈ 2014 (09:42 IST)
സുനില്‍ ഗവാസ്‌കറെ ബിസിസിഐയുടെ ഇടക്കാല പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്ന്‌ മാറ്റി. ഐപിഎല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ സുപ്രീം കോടതിയാണ്‌ ഗവാസ്‌കറെ മാറ്റിയത്‌. ശിവ്‌ലാല്‍ യാദവ്‌ ആക്‌ടിംഗ് പ്രസിഡന്റായി തുടരും.

കഴിഞ്ഞ മാര്‍ച്ച്‌ 28-നാണ്‌ സുപ്രീംകോടതി ഗവാസ്‌കറെ ബിസിസിഐയുടെ ഇടക്കാല പ്രസിഡന്റാക്കിയത്‌. ഐപിഎല്‍ വാതുവയ്‌പ്പ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ്‌ സുപ്രീംകോടതി എന്‍ ശ്രീനിവാസനെ അധ്യക്ഷസ്‌ഥാനത്ത്‌ നിന്ന്‌ മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഐപിഎല്‍ മല്‍സരങ്ങളുടെ മേല്‍നോട്ട ചുമതല ഗവാസ്‌കറിന്‌ നല്‍കി അദ്ദേഹത്തെ ഇടക്കാല അധ്യക്ഷനാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :