Steve Smith: ആഷസില്‍ ഓസ്‌ട്രേലിയയെ നയിക്കാന്‍ സ്റ്റീവ് സ്മിത്തിനു അവസരം; കമ്മിന്‍സ് കളിക്കില്ല !

പാറ്റ് കമ്മിന്‍സിന്റെ അസാന്നിധ്യത്തില്‍ സ്റ്റീവ് സ്മിത്ത് ആയിരിക്കും ഓസ്‌ട്രേലിയെ ആദ്യ ടെസ്റ്റില്‍ നയിക്കുക

Ashes 2025, Australia, England, Australia vs England, Steve Smith to lead Australia in Ashes
രേണുക വേണു| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (10:46 IST)
Steve Smith and Pat Cummins

Steve Smith: ആഷസ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് കളിക്കില്ല. പുറത്തേറ്റ പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് കമ്മിന്‍സ്. പരുക്ക് പൂര്‍ണമായി ഭേദമാകാത്തതിനാലാണ് കമ്മിന്‍സിനു ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റ് നഷ്ടമാകുന്നത്.

പാറ്റ് കമ്മിന്‍സിന്റെ അസാന്നിധ്യത്തില്‍ സ്റ്റീവ് സ്മിത്ത് ആയിരിക്കും ഓസ്‌ട്രേലിയെ ആദ്യ ടെസ്റ്റില്‍ നയിക്കുക. പെര്‍ത്തില്‍ നവംബര്‍ 21 മുതലാണ് ആഷസിലെ ആദ്യ ടെസ്റ്റ്. കഴിഞ്ഞ ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെയാണ് കമ്മിന്‍സിനു പരുക്കേറ്റത്. പരുക്കില്‍ ഏറെക്കുറെ മുക്തനായെങ്കിലും താരം ബൗളിങ് പരിശീലനം ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആദ്യ ടെസ്റ്റില്‍ നിന്ന് കമ്മിന്‍സിനെ മാറ്റിനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.

ഡിസംബര്‍ നാലിനു ആരംഭിക്കുന്ന ആഷസിലെ രണ്ടാം ടെസ്റ്റില്‍ (ബ്രിസ്ബണിലെ ഗാബയില്‍) പാറ്റ് കമ്മിന്‍സ് ടീമിലേക്ക് തിരിച്ചെത്തും. ഓസ്‌ട്രേലിയയെ 40 ടെസ്റ്റ് മത്സരങ്ങളില്‍ സ്മിത്ത് നയിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്മിത്താണ് ഓസ്‌ട്രേലിയയെ നയിച്ചത്. അന്ന് 2-0 ത്തിനു പരമ്പര ഓസീസ് സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :