എല്ലാം ഞാന്‍ സമ്മതിച്ചതാണ്, എന്നിട്ടും ആക്രമണം തുടരുന്നത് സഹിക്കാന്‍ കഴിയില്ല; കോഹ്‌ലിക്കെതിരെ ആരോപണവുമായി സ്‌മിത്ത്

കോഹ്‌ലിക്കെതിരെ ആരോപണവുമായി സ്‌മിത്ത്

 Steve smith , India Australai test match , kohli , virat kohli , DRS issue , team india , DRS , ഡിആർഎസ് , വിരാട് കോഹ്‌ലി , ഓസ്‌ട്രേലിയ , ഓസീസ് , സ്‌റ്റീവ് സ്‌മിത്ത്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 16 മാര്‍ച്ച് 2017 (08:16 IST)
രണ്ടാം ടെസ്‌റ്റിലെ ഡിആർഎസ് വിവാദത്തിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത്. സ്‌മിത്തിനെതിരെ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കോഹ്‌ലിയുടെ വാക്കുകളാണ് ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റനെ പ്രകോപിപ്പിച്ചത്.

കോഹ്‌ലിയുടെ നിലപാട് പൂർണമായും അസംബന്ധമാണ്. താന്‍ തെറ്റ് അംഗീകരിക്കുന്നു, എന്നിട്ടും ഇന്ത്യന്‍ ക്യാപ്‌റ്റന്‍
ആക്രമണം തുടരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സ്മിത്ത് പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഡിആർഎസ് വിവാദത്തിൽ ഉറച്ചു നില്‍ക്കുന്നതായി കോഹ്‌ലി പറഞ്ഞിരുന്നു. ഇതാണ് ഓസീസ് നായകനെ പ്രകോപിപ്പിച്ചത്. ഇന്ത്യ ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയിലെ മൂന്നാം ടെസ്‌റ്റ് ഇന്നാണ് ആരംഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :