ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 15 മാര്‍ച്ച് 2017 (10:00 IST)
വരുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനമാകും മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്ത്യന്‍ ടീമിലെ സ്ഥാനം നിര്‍ണയിക്കുകയെന്ന് മഹിയുടെ കുട്ടിക്കാല പരിശീലകന്‍ കേശവ് ബാനര്‍ജി. ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ അദ്ദേഹം 2019 വരെ ടീമില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രായം ധോണിയിലെ ക്രിക്കറ്ററെ തളര്‍ത്തിയിട്ടില്ല. കളിയെ സമീപിക്കുന്ന രീതിയില്‍ ഇപ്പോഴും അദ്ദേഹം അസാമാന്യ മികവുണ്ട്. ഈ വ്യത്യാസങ്ങളാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ നിരാശയാകും ഫലമെന്നും കേശവ് ബാനര്‍ജി വ്യക്തമാക്കി.
വിജയ്‌ഹസാരെയില്‍ ധോണിയുടെ പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്നും കേശവ് ബാനര്‍ജി പറഞ്ഞു. ജൂണില്‍ ഇംഗ്ലണ്ടില്‍ വെച്ചാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുക.