അഫ്ഗാന്റെ മുന്നിൽ അടിപതറി ലങ്ക; ഏഷ്യാകപ്പ് പരമ്പരയിൽ നിന്നും പുറത്ത്

അപർണ| Last Modified ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (14:33 IST)
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ഗതികേടിന്റെ കാലമാണിത്. ഏഷ്യാകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. 91 റണ്‍സിനായിരുന്നു അഫ്ഗാനിസ്ഥാന്റെ ജയം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 249 റണ്‍സിന് പുറത്തായി. 250 റണ്‍ വിജയ ലക്ഷ്യവുമായി ബാറ്റ് വീശിയ ലങ്കന്‍പടയുടെ ഇന്നിംഗ് 41.2 ഓവറില്‍ 158ല്‍ അവസാനിച്ചു. 36 റണ്‍ നേടിയ ഉപുല്‍ തരംഗയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനായി റഹ്മത് ഷാ അര്‍ദ്ധ സെഞ്ചുറി നേടി. 90 പന്തില്‍ 72 രണ്‍സാണ് താരം നേടിയത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു. രണ്ടാം മത്സരവും തോറ്റതോടെ ടൂര്‍ണമെന്റില്‍ നിന്നും ലങ്ക പുറത്തായി. ആദ്യ മത്സരത്തില്‍ 137 റണ്‍സിനായിരുന്നു ശ്രീലങ്ക ബംഗ്ലാദേശിനോട് തോറ്റത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :