Rijisha M.|
Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (11:37 IST)
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിതിരെ രൂക്ഷവിമര്‍ശനവുമായി സുനില്‍ ഗവാസ്‌ക്കർ. കോഹ്‌ലി തന്ത്രങ്ങളുടെ കാര്യത്തില്‍ ഏറെ പഠിക്കാനുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കൂടിയായ ഗാവസ്‌കര്‍ പറയുന്നു. ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പ 4-1ന് തോറ്റതിന് പിന്നാലെയാണ് ഗവാസ്‌ക്കറുടെ വിമര്‍ശനം.
"ദക്ഷിണാഫ്രിക്കയിലും ഇപ്പോള്‍ ഇംഗ്ലണ്ടിലും കോഹ്‌ലിയുടെ പോരായ്മകള്‍ കണ്ടു. വേണ്ട സമയത്തു ഫീല്‍ഡിങ്, ബോളിങ് മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കില്‍ മല്‍സരഫലത്തില്‍ ഏറെ മാറ്റം വന്നേനെ. ക്യാപ്റ്റനായിട്ട് രണ്ടു വര്‍ഷമല്ലേ ആയുള്ളു. അതിന്റെ പരിചയക്കുറവ് കളിക്കളത്തില്‍ കാണാനുണ്ട്." ഗാവസ്‌കര്‍ പറഞ്ഞു.
നിലവില്‍ ഏഷ്യകപ്പാണ് ഇന്ത്യയ്ക്ക് മുന്നിലെ അടുത്ത വെല്ലുവിളി. വിരാട് കോഹ്‌ലി ഇല്ലാതെ രോഹിത്ത് ശര്‍മ്മയുടെ നായകത്വത്തിന് കീഴിലാണ് ഇന്ത്യ ഏഷ്യ കപ്പിനിറങ്ങുന്നത്.