ശ്രീലങ്ക പര്യടനം: കാമുകിമാരും ഭാര്യമാരും ഒപ്പം വേണ്ടെന്ന് ബിസിസിഐ

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 1 ഓഗസ്റ്റ് 2015 (08:52 IST)
ക്രിക്കറ്റ് പര്യടനത്തില്‍ കാമുകിമാരും ഭാര്യമാരും താരങ്ങള്‍ക്കൊപ്പം വേണ്ടെന്ന് ബി സി സി ഐ. ഈ മാസം 12നാണ് - ശ്രീലങ്ക പരമ്പര ആരംഭിക്കുന്നത്. പരമ്പരയില്‍ മൂന്നു ടെസ്റ്റുകളാണ് ഉള്ളത്.

കുടുംബത്തോടൊപ്പവും പ്രിയപ്പെട്ടവര്‍ക്കൊപ്പവും ചെലവഴിക്കാന്‍ കളിക്കാര്‍ക്ക് ആവശ്യത്തിന് സമയം കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ താരങ്ങള്‍ ശ്രീലങ്കയില്‍ മത്സരത്തില്‍ മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്ന് ബിസിസിഐ വ്യക്തമാക്കുന്നു.

ടീമിലെ മുതിര്‍ന്ന താരങ്ങള്‍ അവസാനമായി കളിച്ചത് ഒരു മാസം മുമ്പ് ബംഗ്ലാദേശിലായിരുന്നു. സിംബാബ്‌വെ പര്യടനത്തിന് പോയ താരങ്ങള്‍ക്ക് മത്സരത്തിനു ശേഷം വിശ്രമവും അനുവദിച്ചിരുന്നു. ഇക്കാരണങ്ങളാല്‍ ശ്രീലങ്ക പര്യടനത്തില്‍ ആരെയും ഒപ്പം കൂട്ടരുതെന്ന നിലപാടിലാണ് ബി സി സി ഐ.

മിക്ക വിദേശപരമ്പരകളിലും വിരാട് കോഹ്‌ലി കാമുകി അനുഷ്‌ക ശര്‍മ്മയെ കൂടെ കൂട്ടുന്നത് ചില സമയത്തൊക്കെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വിരാട് കോഹ്‌ലി ടെസ്റ്റ് നായകനായതിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ സമ്പൂര്‍ണ പരമ്പരയാണ് ശ്രീലങ്കയിലേത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :